ഇതാ നിരവധി താല്‍ക്കാലിക ജോലികള്‍: അതും സർക്കാറിന് കീഴില്‍, ശമ്പളം 22500 രൂപ വരെ
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ താഴെപ്പറയുന്ന വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10:00 മണിക്കാണ് അഭിമുഖം. മാനേജ്മെൻറ് ട്രെയിനി- (സ്ത്രീകൾ /പുരുഷന്മാർ) യോഗ്യത പ്ലസ് ടു, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (സ്ത്രീകൾ/ പുരുഷന്മാർ) യോഗ്യത പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം, കസ്റ്റമർ സർവീസ് മാനേജർ/ അസിസ്റ്റൻറ് കസ്റ്റമർ സർവീസ് മാനേജർ (സ്ത്രീകൾ /പുരുഷന്മാർ) യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം.
പ്രായപരിധി 35 വയസ്സ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പാക്കണം. ഫോൺ: 0471 2992609

സൈക്യാട്രിസ്റ്റ് നിയമനം
പാലക്കാട് ജില്ലാ ആശുപത്രി, ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം.ബി.ബി.എസ്/എം.ഡി/ഡിപ്ലോമ ഇന്‍ സൈക്യാട്രിക് മെഡിസിന്‍ ആണ് യോഗ്യത. പ്രായപരിധി ഇല്ല.പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം [email protected] ല്‍ ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണമെന്ന് ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2533327.
വാക്ക് ഇൻ ഇന്റർവ്യൂ 24ന്
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ ഹൗസ് മദർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നാല് ഒഴിവുകളുണ്ട്. സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും ബിരുദമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. സ്ത്രീകളുടേയും കുട്ടികളുടേയും മേഖലയിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമായും ഉണ്ടായിരിക്കണം. പ്രതിമാസം വേതനം 22,500 രൂപ.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 24 ന് രാവിലെ 10ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org
അങ്കണവാടി ഹെൽപ്പർ; അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള 18നും 46 വയസ്സിനും ഇടയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്എസ്എൽസി പാസായവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. ചാലക്കുടി ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അപേക്ഷാഫോറം മാതൃക ലഭിക്കും. ചാലക്കുടി ഐ സി ഡി എസ് ഓഫീസിൽ ഫെബ്രുവരി 26 ന് വൈകിട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണം.
അപേക്ഷക സമർപ്പിക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് പ്രോജക്ട് ചാലക്കുടി, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചാലക്കുടി പിൻകോഡ്-680307, ഫോൺ : 0480 2706044












Click it and Unblock the Notifications