Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ്‌സി എഴുതാതേയും സർക്കാർ ശമ്പളം പോക്കറ്റില്‍ വീഴും: ഇതാ നിരവധി താല്‍ക്കാലി ഒഴിവുകള്‍

കണ്ണൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അടല്‍ വയോ അഭ്യുദയ് യോജന പദ്ധതി പ്രകാരമാണിത്. യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാല ബിരുദം/ബിരുദാനന്തര ബിരുദം.

സര്‍ട്ടിഫൈഡ് കൗണ്‍സലിങ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് നടത്തുന്ന വാക്ക്-ഇന്‍-ഇന്റവ്യൂവില്‍ പങ്കെടുക്കുക. ഫോണ്‍: 0497 2997811.

salary

താല്‍ക്കാലിക നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പ്രൊജക്ടില്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: സ്പെഷ്യല്‍ എജുക്കേഷന്‍ ബി എഡ് (എം ആര്‍). താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) ല്‍ കൂടിക്കാഴ്ചക്ക് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 04972711726.

ഹിന്ദി അധ്യാപക ഒഴിവ്

പാലയാട് ഡയറ്റ് ലാബ് സ്‌കൂളിലെ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ ഹിന്ദി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി എ ഹിന്ദി, രാഷ്ട്രഭാഷാ വിശാരദ്/ പ്രവീണ്‍/ ഹിന്ദി ഭൂഷണ്‍ ഇവയിലേതെങ്കിലും, കെ ടെറ്റ് കാറ്റഗറി നാലും ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 21ന് രാവിലെ 10.30ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡയറ്റ് ഓഫീസില്‍ ഹാജരാകണം.

ട്രെയിനര്‍ നിയമനം

ആലപ്പുഴ: കേരള സര്‍ക്കാരിന്റെ നൈപുണി വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂരില്‍ ആരംഭിക്കുന്ന വ്യാവസായിക പ്രാധാന്യവും ഉന്നത നിലവാരവുമുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്സുകളിലേയ്ക്ക് ഫുള്‍ സ്റ്റാക്ക് വെബ് ഡെവലപ്പര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നി വിഷയങ്ങള്‍ക്ക് ട്രെയിനര്‍മാരെ നിയമിക്കുന്നു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 9495999680.

പെയിന്റര്‍: താത്കാലിക നിയമനം

ആലപ്പുഴ: ജില്ലയിലെ ജലഗതാഗത വകുപ്പില്‍ പെയിന്റര്‍ തസ്തികയിലെ അഞ്ച് താല്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. (EWS- Non-Priority -1, OpenPriority-1, LC/AI Non-Priority-1, Viswakarma Priority-1, Open Non-Priority-1)
യോഗ്യത: ഏഴാം ക്ലാസ് പാസ്/തതുല്യം, പെയിന്റിംഗ് ജോലികള്‍ ചെയ്യുന്നതിനുളള പ്രാവീണ്യം. പ്രായം 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 24400-55200 രൂപ. നിശ്ചിത യോഗ്യതയുളള ആലപ്പുഴ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 26 -നകം ഹാജരാകണം. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സമുദായക്കാരെയും ഓപ്പണ്‍ വിഭാഗത്തിലുളളവരെയും പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+