സർക്കാർ വകുപ്പുകളില്‍ ജോലി നേടാം: ശബരിമലയിലും മലപ്പുറത്തും ഉള്‍പ്പെടെ താല്‍ക്കാലിക ഒഴിവുകള്‍
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ, സന്നിധാനം, കരിമലയിലും പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇ എം സി) ദിവസവേതനത്തില്‍ പുരുഷ നഴ്‌സിംഗ് ആഫീസര്‍മാരെ ആവശ്യമുണ്ട്. (2023 നവംബര്‍ 15 മുതല്‍ 2024 ജനുവരി 21 വരെയാണ് സേവന കാലാവധി). അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നവംബര്‍ നാലിനു ഒന്നിനു മുന്‍പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 7306391114

പാര്‍ട്ട് ടൈം സ്വീപ്പര്‍
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം.പ്രായപരിധി :45 വയസ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ തിരിച്ചറിയല്‍ രേഖകളുമായി നവംബര്‍ ആറിനു രാവിലെ 10നു കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണെന്നു പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കുക്ക്, ബാർബർ നിയമനം
അരീക്കോട് എസ്.ഒ.ജി ക്യാമ്പിൽ ക്യാമ്പ് ഫോളോവർമാരുടെ കുക്ക്, ബാർബർ എന്നീ ഒഴിവിലേക്ക് 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നവംബർ എട്ടിന് രാവിലെ പത്തിന് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിൻ) ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04832960251
താത്ക്കാലിക നിയമനം
ആലപ്പുഴ: കാവാലം ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്‌സ് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ ആറിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.
കൗണ്‍സിലര്‍ നിയമനം
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2023-24 അധ്യയന വര്‍ഷം കൗണ്‍സിലറെ നിയമിക്കുന്നു. കൗണ്‍സിലിംഗില്‍ പ്രവര്‍ത്തി പരിചയമുള്ളവരും എം.എ. സൈക്കോളജി/സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 10നകം അപേക്ഷ നല്‍കണം. മാസം 20,000 രൂപ വേതനം ലഭിക്കും. ഫോണ്‍: 0477- 2252548. വിലാസം: ജില്ല പട്ടികജാതി വികസന ഓഫീസര്‍, ജില്ല പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്‌റ്റേഷന്‍ അനക്‌സ്, തത്തംപള്ളി പി.ഒ. ആലപ്പുഴ.












Click it and Unblock the Notifications