Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കൽ കോളേജിൽ ജോലി നേടാം, ഇതാ നിരവധി ഒഴിവുകൾ; മറ്റ് സർക്കാർ സ്ഥാപനങ്ങളിലും അവസരങ്ങൾ

പാലക്കാട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (പാലക്കാട് ഗവ മെഡിക്കല്‍ കോളെജ്) പാലക്കാട് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്, ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 20 ന് രാവിലെ 10 ന് മെഡിക്കല്‍ കോളെജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2951010.

ഫാർമസിസ്റ്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ സ്റ്റോറിലേക്ക് ട്രെയിനി ഫാർമസിസ്റ്റ് തസ്‌തികയിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു സയ൯സ്, ഡി.ഫാം/ബി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷ൯ ഉള്ളവർക്ക് അപേക്ഷിക്കാം. 16നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഫെബ്രുവരി 23ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റോർ ഓഫീസിൽ രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.30 മുതൽ 11.00 വരെ മാത്രമായിരിക്കും.ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ താത്കാലിക നിയമനം

 job2-

ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ താത്കാലിക നിയമനം

ഹാർബർ എൻജിനീയറിങ് വകുപ്പ് ചെല്ലാനം സബ് ഡിവിഷൻ കാര്യാലയത്തിൽ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ ഗ്രേഡ്-3 തസ്‌തികയിലെ ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ബി ടെക്/ഐ.ടി.ഐ/ ഡിപ്ലോമ (സിവിൽ എൻജിനീയറിങ് ) യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നമ്പർ, അസ്സൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒരു പാസ്സ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 20ന് രാവിലെ 11ന് ചെല്ലാനം ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ : 04842969718, 7293451949

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനത്തിന് നിയമനം നടത്തുന്നു. പ്രതി ദിനം 675 രൂപയാണ് പ്രതിഫലം. എസ്.എസ്.എൽ.സി, സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി ആണ് യോഗ്യത. കമ്പ്യൂട്ടർ പരിജാഞാനം അഭികാമ്യം. 18 നും 41 നുമിടയിലാവണം പ്രായം. അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

സ്റ്റാഫ് നേഴ്സ് നിയമനം: അപേക്ഷ 24 വരെ

പാലക്കാട് : ജില്ലാ ആശുപത്രികള്‍ സ്റ്റാഫ് നേഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിങ് പാസായവരും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. പ്രായപരിധി 2024 ജനുവരി ഒന്നിന് 40 ന് മുകളിലുളളവര്‍. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+