സെക്യുരിറ്റി, ഇലക്ട്രീഷ്യന്‍: വിവിധ സർക്കാർ വകുപ്പുകളില്‍ ജോലി നേടാം, ആകർഷണീയമായ ശമ്പളം
തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ! ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേയ്ക്ക് വാക്ക് - ഇൻ - ഇന്റർവ്യു നടത്തുന്നു. ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത : MSW/PG in (Psychology/Sociology), 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16000 രൂപയാണ് വേതനം. സെക്യൂരിറ്റി തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത : എസ്.എസ്.എൽ.സി, 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10000 രൂപയാണ് വേതനം.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 30ന് ഉച്ചയ്ക്ക് 1.00 ന് കണ്ണൂർ, മട്ടന്നൂർ,| ഉരുവച്ചാൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ എത്തിച്ചേരേണ്ടതാണ്. കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമുട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666, ഇ-മെയിൽ : [email protected], വെബ്‌സൈറ്റ് : www.keralasamakhya.org.

ഗവ. ജനറല്‍ ആശുപത്രിയില്‍ നിയമനം
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ കെ.എസ്.എ.സി.എസ്സിന്റെ കീഴില്‍ ബ്ലഡ് ബാങ്കിലേക്കും ലാബിലേക്കും വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. ബ്ലഡ് ബാങ്കിലേക്ക് കൗണ്‍സിലര്‍, ബി.ടി.വി ഡ്രൈവര്‍, ബി.ടി.വി അറ്റന്റര്‍ എന്നീ തസ്തികകളിലേക്കും ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലുമാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 29ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495-2365367.
ഹോംനഴ്‌സിംഗ് പൂൾ
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ സമഗ്ര ജൻഡർ വികസന പ്രോജക്ടിന്റെ ഭാഗമായി ആരംഭിക്കുന്ന ഹോംനഴ്‌സിംഗ് പൂളിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 25നും 45 നും ഇടയിൽ പ്രായമുള്ള, എസ്എസ്എൽസി പാസായവരും പൂർണ ശാരീരിക ക്ഷമത ഉള്ളവരുമായിരിക്കണം അപേക്ഷകർ. വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, അവിവാഹിത സ്ത്രീകൾ എന്നിവർക്കും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അപേക്ഷ ഒക്ടോബർ 10ന് വൈകീട്ട് മണിക്ക് മുമ്പായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ശിശുവികസന ഓഫീസിൽ എത്തിക്കണം. ഫോൺ: 0495 2370750. ഇമെയിൽ: [email protected]
സിഡിഎംസി പദ്ധതിയിൽ നിയമനം
ഒളവണ്ണ കുടുംബാരോഗ്യകേന്ദ്രത്തിലെ സി.ഡി.എം.സി പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആന്റ് ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ഉദ്യോഗാർഥിയെ നിയമിക്കുന്നു. ഒക്ടോബർ മൂന്നിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിലും ആർ.സി.ഐ രജിസ്ട്രേഷനുമുള്ളവർക്കും ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.പി.ഡിയും ആർ.സി.ഐ രജിസ്ട്രേഷനുമുള്ളവർക്കും അപേക്ഷിക്കാം.
ഇലക്ട്രീഷ്യൻ നിയമനം
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പവർ ലാൻട്രി ഓപ്പറേറ്റർ ആൻഡ് ഇലക്ട്രീഷ്യൻ തസ്തികയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി / തത്തുല്യത, ഐടിഐ ഇലക്ട്രീഷ്യൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലൈസൻസി ബോർഡ് വയർമാൻ Competency Certificate, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ നാല്. അപേക്ഷ നൽകേണ്ട സ്ഥലം : ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം.
അഭിമുഖം മാറ്റി
ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ ഗണിതം മലയാളം മീഡിയം (കാറ്റഗറി നമ്പർ 383/2020) തസ്തികക്ക് സെപ്റ്റംബർ 28 ന് രാവിലെ 9.30 നും 12 മണിക്കും പി.എസ്.സി എറണാകുളം മേഖലാ-ജില്ലാ ഓഫീസുകളിലും, കാസർഗോഡ് ജില്ലാ ഓഫീസിലും നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം സെപ്റ്റംബർ 30 ലേക്ക് മാറ്റി. സ്ഥലം, സമയക്രമം എന്നിവയിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നേരത്തെ ഡൗൺലോഡ് ചെയ്ത് അഡ്മിഷൻ ടിക്കറ്റും ആവശ്യമായ രേഖകളും സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിൽ ഹാജരാകേണ്ടതാണ്.












Click it and Unblock the Notifications