Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോറസ്റ്റ് ബോട്ട് ഡ്രൈവറായി ജോലി ചെയ്യാന്‍ പറ്റുമോ: ശമ്പളം 60000 വരെ, വേറെയുമുണ്ട് ഒഴിവുകള്‍

തിരുവനന്തപുരം, പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ മുഖേന ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. DMLT(DME)/ BSC MLT പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. 2024 ഫെബ്രുവരി 28 രാവിലെ 11 മണിക്ക് പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂ നടക്കും. ഫോൺ: 0471 2426562.

ഹിന്ദി അധ്യാപക ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഹിന്ദി (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി -കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

 salary

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എൻഡോക്രൈനോളജി തസ്തികയിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 70,000 രൂപയായിരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ മാർച്ച് 5ന് രാവിലെ 11 ന് ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകണം.

ബോട്ട് ഡ്രൈവർ

കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിൽ് താല്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത : എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത, മോട്ടോർ ബോട്ട് ഡ്രൈവിങ് ലൈസൻസും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും, മോട്ടോർ ബോട്ടിന്റെ റിപ്പയർ സംബന്ധിച്ച് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം, നീന്തൽ അറിഞ്ഞിരിക്കണം.

ഉയരം -168 സെ.മീ, നെഞ്ചളവ് 81 സെ.മീ 5 സെ.മീ എക്സ്പാൻഷൻ എന്നീ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്. (പട്ടികജാതി / പട്ടിക വർഗ ഉദ്യോഗാർത്ഥികൾക്ക് ഉയരം 160 സെ.മീ, നെഞ്ചളവ് 81 സെ.മീ 5 സെ.മീ എക്സ്പാൻഷൻ) .പ്രായം : 25-41, ശമ്പളം - 26500 - 60700 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് അഞ്ചിനകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+