Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ഓഫീസുകളിൽ ജോലി ഒഴിവുകൾ; ഗെയ്റ്റ്മാൻ തസ്തിക മുതൽ അധ്യാപക ഒഴിവുകൾ വരെ, അപേക്ഷിക്കാം

കാസർഗോഡ്: ജില്ലയിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ഒഴിവുകൾ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അധ്യാപകർ, ഗെയ്റ്റ്മാൻ ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളെ കുറിച്ച് വിശദമായി അറിയാം.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്

കാസര്‍കോട് ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യത എം.ഫില്‍/ പിജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി. അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 10ന് ചെമ്മട്ടം വയലിലെ (ജില്ലാ ആശുപത്രിക്ക് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍ 0467 2203118.

jobs

അധ്യാപക ഒഴിവ്

എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് അധ്യയന വര്‍ഷത്തില്‍ ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 20ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2245833, 9847434858, 9188900213.

അധ്യാപക ഒഴിവ്

പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഹിസ്റ്ററി ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

അധ്യാപക ഒഴിവ്

ജി.വി.എച്ച്.എസ്.എസ് മുള്ളേരിയയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ താത്ക്കാലിക സംസ്‌കൃതം പാര്‍ട്ട് ടൈം അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബര്‍ 13ന് രാവിലെ 11ന്. താത്പര്യമുള്ളവര്‍ കെ.ടെറ്റ് യോഗ്യത അടക്കമുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍ 04994 261846.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, മെക്കാനിക്ക് ഡീസല്‍, സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഒക്ടോബര്‍ 13ന് രാവിലെ പത്തിന് നടത്തും. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.ടി.സി/ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.എ.സി. ഫോണ്‍ 04994 256440.

ഗെയ്റ്റ്മാന്‍ തസ്തികയിലേക്ക് വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

സതേണ്‍ റെയിവേയുടെ കീഴില്‍ പാലക്കാട് ഡിവിഷനില്‍ എഞ്ചിനീയറിംഗ് ഗേറ്റില്‍ ഗെയ്റ്റ്മാന്‍ തസ്തികയിലേക്ക് വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. 2023 ഒക്ടോബര്‍ 20നു 50 വയസ്സ് തികയാത്തതും /എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള വിമുക്തഭടന്മാര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം ഓഫീസില്‍ നിന്നും കൈപ്പറ്റി ഒക്ടോബര്‍ 13നകം അപേക്ഷാ ഫോറവും അനുബന്ധ രേഖകളും ഓഫീസില്‍ നല്‍കണം. ഫോണ്‍ 04994 256860.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+