Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം 45000 വരെ ശമ്പളം: യോഗ്യതയുണ്ടെങ്കില്‍ നിങ്ങള്‍ക്കും സർക്കാർ ശമ്പളം വാങ്ങാം, പരീക്ഷയില്ലാതെ

കല്‍പ്പറ്റ:വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനൻന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി ആൻഡ് യു.ജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂൺ 25നു രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

job

പോളിടെക്നിക്കിൽ ഒഴിവുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ലക്ചറർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ എന്നിവയാണ് ഒഴിവുകൾ. ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രേണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷിക്കാം.

ഇൻസ്ട്രുമെന്റേഷനിൽ ഐ.റ്റി.ഐ തത്തുല്യ യോഗ്യത/ ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് അപേക്ഷിക്കാം. ജൂൺ 12നു രാവിലെ 10.30ന് ലക്ചറർ തസ്തികയിലേക്കും 11.30നു ട്രേഡ്സ്മാൻ തസ്തികയിലേക്കും അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസം, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

തെറാപിസ്റ്റ് ഹെല്‍പ്പര്‍ താല്‍ക്കാലിക നിയമനം

തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ തെറാപിസ്റ്റ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് 550 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത:- പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം.പത്താം ക്ലാസ്സ് പാസ്സായിരിക്കണം, ഒരു വര്‍ഷം ക്രിയാക്രമങ്ങളില്‍ സഹായിച്ച് അനുഭവമുള്ളവരായിരിക്കണം.

01.01.24 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 04842777489, 04842776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+