മാർക്കറ്റിംഗ് ഓഫീസറാകാന്‍ പറ്റുമോ? ശമ്പളം 30000 രൂപ: വേറെയുമുണ്ട് നിരവധി അവസരങ്ങള്‍
കണ്ണൂർ ജില്ലയിലെ കേരള സ്റ്റേറ്റ് ഹാന്റ്ലൂം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഓഫീസിൽ മാർക്കറ്റിംഗ് ഓഫീസർ (Modern Trade) തസ്തികയിൽ ജോലി ഒഴിവ്. താല്‍കാലിക ഒഴിവാണ് ഇത്.
യോഗ്യത: മാർക്കറ്റിംഗിൽ എംബിഎ (ടെക്സ്റ്റൈൽസ് ആൻഡ് ഇ-കൊമേഴ്‌സിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം). ശമ്പളം 30000 രൂപ, പ്രായം,18 -30.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 21ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
സെക്യൂരിറ്റി ഗാർഡ്
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിനു കീഴിൽ പ്രവർത്തിയ്ക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിനായി പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് മെയ് 28 ന് രാവിലെ 10.30 ന് നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിൽ വച്ച് വാക് - ഇൻ ഇൻ്റർവ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുക.

ഏഴാം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടിക വർഗക്കാർക്കാണ് നിയമനം നൽകുക. മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. വിമുക്ത ഭടൻമാർ, ലൈറ്റ് /ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന നൽകും. 2024 ജനുവരി ഒന്നിന് 25 നും 50 നും മധ്യേ ആയിരിക്കണം പ്രായം. 2024 ജൂൺ മുതൽ 2025 മാർച്ചു വരെയാണ് താത്ക്കാലികമായി നിയമിക്കുന്നതെന്ന് നെടുമങ്ങാട് ഐ റ്റി ഡി പി പ്രോജക്ട് ഓഫിസർ എസ്. സന്തോഷ് കുമാർ അറിയിച്ചു.
പ്രിന്റിങ് ടെക്നോളജി അധ്യാപകൻ
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിങ് ടെക്നോളജി ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം.
വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിങ് ഡയറ്കടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തിൽ 31നകം അപേക്ഷിക്കണം. ഫോൺ: 0471-2474720, 0471-2467728.












Click it and Unblock the Notifications