സെക്യൂരിറ്റി മുതല്‍ മേസ്തിരിമാർ വരെ: ഇതാ നിരവധി താല്‍ക്കാലിക തൊഴില്‍ അവസരങ്ങള്‍, ഉടന്‍ അപേക്ഷിക്കാം
കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ 1 (ഒരു) താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത : അംഗീകൃത സർവകാലാശാല ബിരുദം. ബിരുദാനന്തര കമ്പ്യൂട്ടർ ഡിപ്ലോമ (പിജിഡിസിഎ)/തത്തുല്യം.
വയസ്സ് : 01/01/24ന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും). സിഡബ്ള്യുആർഡിഎം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ ജിഒ (ആർടി) ന.899/83 എൽബിആർ സർക്കാർ ഉത്തരവു പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 23നകം കോഴിക്കോട് റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു
വനിതാ-ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. യോഗ്യത : എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം, ഒഴിവുകളുടെ എണ്ണം 2, പ്രതിമാസ വേതനം 12,000. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ മാര്‍ച്ച് 2 വൈകിട്ട് 5 നകം കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍ 8281999057.
സൈറ്റ് ഓവര്‍സിയര്‍ താത്കാലിക നിയമനം
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) യില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സൈറ്റ് ഓവര്‍ സിയറായി ജോലി ചെയ്യുന്നതിന് താത്പര്യമുളള സിവില്‍ ഡിപ്ലോമ പാസായവരും പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെക്രട്ടറി, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി, പച്ചാളം പി.ഒ, കൊച്ചി 682012 വിലാസത്തില്‍ ഫെബ്രുവരി 21 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2976120, 2976220.
പരിശീലകരെ നിയമിക്കും
കുണ്ടറ അപ്ലൈഡ് സയന്‍സ് കോളജിലേക്ക് തയ്യല്‍, കല്പ്പണി മേസ്തിരി, കാര്‍പെന്റെര്‍ കോഴ്‌സുകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ പരിചയസമ്പന്നരായ പരിശീലകരെ ആവശ്യമുണ്ട്. കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ ഫെബ്രുവരി 20 രാവിലെ 11ന് രേഖകളുമായി കോളജില്‍ എത്തണം ഫോണ്‍ 0474-2580866 .












Click it and Unblock the Notifications