Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയൊന്നും ഇല്ലാതെ മാസം 40000 രൂപ വരെ സർക്കാർ ശമ്പളം വാങ്ങാം: ഇതാ നിരവധി ജോലി ഒഴിവുകള്‍

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ കാര്യാലയത്തിലേക്ക് ദിവസവേതാനടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 5 ന് രാവിലെ 11 നു കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത.

ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്തിരുന്ന അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

 salary-

അപ്രന്റീസ് ക്ലര്‍ക്ക് നിയമനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട് മാവേലിക്കര ഐ.ടി.ഐകളില്‍ അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തിലുള്ളവരായിരിക്കണം. പ്രായപരിധി: 18-40

വിദ്യാഭ്യാസ യോഗ്യത: ബിരുദം, ഡി.സി.എ, സി.ഒ.പി.എ., മലയാളം കംപ്യൂട്ടിങ് വിജ്ഞാനം. അപേക്ഷയോടെപ്പം ബയോഡാറ്റ, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ (അനക്സ്), തത്തംപള്ളി പി.ഒ, ആലപ്പുഴ - 688013 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി അപേക്ഷ നല്‍കുക.

പ്രൊജക്റ്റ് മാനേജർ തസ്‌തികയിൽ നിയമനം

എറണാകുളം ജില്ലാ നിർമ്മിതി കേന്ദ്രയിൽ പ്രൊജക്റ്റ് മാനേജർ തസ്‌തികയിൽ ഒരു വർഷകാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ എക്‌സിക്യൂട്ടിവ് എഞ്ചിനീയർ/ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവയിൽ കുറയാത്ത തസ്‌തികയിൽ പ്രവർത്തി പരിചയം അഭികാമ്യം.

യോഗ്യത: ബിടെക് (സിവിൽ). പ്രതിമാസ ശമ്പളം 40,000 രൂപ. ഉയർന്ന പ്രായപരിധി 58 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2424720.

താത്ക്കാലിക നിയമനം

തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ഡയറി പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെക്കാനിക്കല്‍ റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ് വിഷയങ്ങളില്‍ ഐ.ടി.ഐയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 36 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 29 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+