Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ യോഗ്യത ഉണ്ടോ? 1.5 ലക്ഷം രൂപ ശമ്പളം വാങ്ങാം; സർക്കാർ ഓഫീസിൽ താത്കാലിക ജോലി നേടാം

തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പിൽ ഐടി സിസ്റ്റംസ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ കരാർ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബി ടെക്കും ഐടി അനുബന്ധ പ്രൊജക്ടുകളിലോ പ്രൊജക്ട് ലൈഫ് സൈക്കിൾ മാനേജ്മെന്റിലോ കുറഞ്ഞത് 10 വർഷത്തെ പരിചയസമ്പത്തുമാണ് യോഗ്യത. ഇതിൽ അഞ്ച് വർഷം സീനിയർ മാനേജ്മെന്റ് തലത്തിലായിരിക്കണം.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നവർക്ക് മാതൃസ്ഥാപനത്തിലെ ശമ്പളവും അലവൻസുകളുമാണ് ലഭിക്കുക. കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് 10 ശതമാനം വാർഷിക വർധനയോടെ പ്രതിമാസം 1.5 ലക്ഷം പ്രതിഫലം ലഭിക്കും. കരാർ അടിസഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് തുടക്കത്തിൽ മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ തുടക്കത്തിൽ ഒരു വർഷവും പിന്നീട് പ്രകടനം അനുസരിച്ച് കാലാവധി നീട്ടി നൽകുകയും ചെയ്യും. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31 ന് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഫിനാൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

job-1

റേഡിയോ ഫിസിസ്റ്റ് തസ്തികയിൽ ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നതിന് 23ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഫിസിക്സിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം, ബാർക് മുംബൈ നടത്തുന്ന റേഡിയോളജിക്കൽ ഫിസിക്സിൽ ഡിപ്ലോമ, ഈ രംഗത്തെ ഒരു വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ റേഡിയേഷൻ ഫിസിക്സിൽ എം.എസ്.സി, ഒരു വർഷ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484- 2386000.

പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തൊടുപുഴ, കൊടുങ്ങല്ലൂർ, വളാഞ്ചേരി, വേങ്ങര, തലശ്ശേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് താൽക്കാലികമായി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പൽ അല്ലെങ്കിൽ അധ്യാപക തസ്തികയിൽ നിന്നും വിരമിച്ചവരോ സർക്കാർ കോളജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് യു.ജി.സി/ എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വർഷത്തിൽ കുറയാതെ പരിചയസമ്പത്തുള്ളർക്കും ശാസ്ത്ര- മാനവിക വിഷയങ്ങളിൽ അധ്യാപന ഗവേഷണ പരിചയമുള്ളവർക്കും സർക്കാർ പദ്ധതി നിർവ്വഹണ ചുമതലയിൽ പരിചയസമ്പത്തുള്ളവർക്കും മുൻഗണന ലഭിക്കും. യോഗ്യതയുള്ളവർ പൂർണ്ണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ- മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 30ന് മുൻപ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം- 695033 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ് സൈറ്റിൽ (www.minoritywelfare.keralagov.in) ലഭ്യമാണ്. ഫോൺ: 0471 2300523, 24

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+