Get Updates
Get notified of breaking news, exclusive insights, and must-see stories!

കെയർ ടേക്കർ മുതല്‍ മാനേജർ വരെ: പരീക്ഷയില്ല, താല്‍ക്കാലികമായി സർക്കാർ ജോലി നേടാന്‍ അവസരം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (KSMDFC) മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സംസ്ഥാന സർക്കാർ/ കേന്ദ്ര സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരിൽ നിന്ന് 18/01/2020 ലെ GO(Ms)No. 10/2020/GAD ഉത്തരവിലെ യോഗ്യതയ്ക്ക് അനുസൃതമായി അപേക്ഷ ക്ഷണിച്ചു. ഈ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപേക്ഷകൾ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.kerala.gov.in, www.prd.kerala.gov.in

വാക്-ഇൻ-ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി 9ന് രാവിലെ 11ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നേരിട്ട് ഹാജരാക്കണം.

 job

ഉദയം പദ്ധതിയിൽ കെയർടേക്കർ ഒഴിവ്

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഉദയം പദ്ധതിയിൽ കെയർടേക്കറുടെ ഒഴിവ് (ഡ്രൈവിങ്ങും ജോലിയുടെ ഭാഗം). യോഗ്യത പത്താം ക്ലാസ്. ഇരുചക്ര-നാലു ചക്ര വാഹന ലൈസൻസും ഡ്രൈവറായി ജോലിപരിചയവും വേണം. അപേക്ഷ [email protected]​ എന്ന ഇമെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി നാലിന് മുൻപ് അയക്കണം. ഫോൺ: 9207391138.

താൽക്കാലിക ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഒ.റ്റി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി എട്ടിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. 179 ദിവസത്തേക്കാണ് നിയമനം. എം.ബി.ബി.എസ്.,എം.ഡി./ഡിപ്ലോമ/റേഡിയോളജിയിൽ ഡി.എൻ.ബി.യാണ് റേഡിയോളജിസ്റ്റിന്റെ യോഗ്യത. ഡയാലിസിസ് സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു, ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സ് ഡിഗ്രി/ഡിപ്ലോമ.

പ്ലസ്ടുവും റേഡിയോളജിയിൽ ഡിപ്ലോമയുമാണ് റേഡിയോഗ്രാഫറിന്റെ യോഗ്യത. ഒ.റ്റി. ടെക്‌നീഷ്യൻ യോഗ്യത: പ്ലസ് ടു, ഓപ്പറേഷൻ തീയേറ്റർ ടെക്‌നോളജിയിൽ ഡിപ്ലോമ. പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി ട്രെയിനിങ് ഹാളിൽ നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. വൈക്കം നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്കും സർക്കാർ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. വിശദവിവരത്തിന് ഫോൺ: 04829 216361.

വുമൺ ആൻഡ് ചിൽഡ്രൻസ് ഹോം മാനേജർ ഒഴിവ്

കോട്ടയം: വനിത-ശിശു വികസന വകുപ്പ് ഹിന്ദുസ്ഥാൻ ലാറ്റക്സ് ഹാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ പുതുതായി തുടങ്ങുന്ന വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഹോം മാനേജർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു / എം.എ സോഷ്യോളജി/ എം.എസ് സി. സൈക്കോളജിയാണ് യോഗ്യത. സമാന തസ്തികയിൽ പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ [email protected] എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9447750004, 04712340585, 0481 2580548.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+