നിങ്ങള്‍ക്കും നേടാം ഒരു ജോലി: ക്ലർക്ക് മുതല്‍ സെക്യുരിറ്റി വരെ; അങ്കണവാടിയിലും ഒഴിവ്
കോഴിക്കോട് ജില്ലയില്‍ ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലർക്കുമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന നിശ്ചിത യോഗ്യതയുള്ള യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദവും, ഡിസിഎ / സിഒപിഎ, മലയാളം കമ്പ്യൂട്ടിംഗിലെ അറിവും. പ്രായപരിധി - 20-35 വയസ്സ്. അപേക്ഷ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 15ന് വൈകീട്ട് അഞ്ച് മണി വരെ. ഫോൺ : 0495 2370379, 2370657
ഇസിജി ടെക്‌നീഷ്യന്‍
കോഴിക്കോട് ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി ഇസിജി ടെക്‌നീഷ്യനെ (179 ദിവസം) നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ച്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : പിഎസ് സി അംഗീകരിച്ച ഇസിജി ടെക്‌നീഷ്യൻ കോഴ്‌സ് പാസായിരിക്കണം. പ്രായം 40 വയസ്സിൽ താഴെ. യോഗ്യതയുള്ളവർ നവംബർ ഒന്നിന് രാവിലെ 11 മണിക്ക് ഗവ.ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ : 0495 2365367

അങ്കണവാടിയില്‍ സ്ഥിര നിയമനം
പുളിക്കീഴ് ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു വേണ്ടി സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനായിയുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 31, നവംബര്‍ മൂന്ന്,ആറ്, ഏഴ് തീയതികളില്‍ തിരുവല്ല മുനിസിപ്പല്‍ ഓഫീസില്‍ നടത്തും. ഇത് സംബന്ധിച്ച കത്ത് ഒക്ടോബര്‍ 25 വരെ ലഭിക്കാത്ത അപേക്ഷകര്‍ പുളിക്കീഴ് ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നു ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0469 2610016
സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ
വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം ആലുവ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്.
പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ എം എ സൈക്കോളജി, എം എസ് സി സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം പരിധി 25 വയസ്സിനു മുകളിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20. വിലാസം: എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ,683561.
താല്‍ക്കാലിക നിയമനം
കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തിലേക്ക് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ 12 ന് രാവിലെ 10 മണിക്ക് ഹാജരാകുക. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
വാക് ഇന്‍ ഇന്റര്‍വ്യൂ 4 ന്
ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ പി ക്ലിനിക്കില്‍ 2023 - 24 സാമ്പത്തിക വര്‍ഷം മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് 2024 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ നവംബര്‍ നാലിന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കും. ഫോണ്‍: 0480 2706100.












Click it and Unblock the Notifications