Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാബ് അസിസ്റ്റന്റ്, സൈക്കാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്; സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകൾ

പാലക്കാട്: ജില്ലയിലെ വിവിധ പ്രോജക്ടുകളിലേക്ക് ന്യൂട്രിഷനിസ്റ്റുമാരെ നിയമിക്കുന്നു. എം.എസ്.സി ന്യൂട്രിഷന്‍/ഫുഡ് സയന്‍സ്/ ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ ക്ലിനിക്/ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റിക്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 2024 മാര്‍ച്ച് ഒന്നിന് 45 കവിയരുത്. ഒരു വര്‍ഷത്തെ ആശുപത്രി പ്രവൃത്തി പരിചയവും ഡയറ്റ് കൗണ്‍സിലിങ്ങും ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ കൂടിക്കാഴ്ചയ്ക്കായി മാര്‍ച്ച് ആറിന് രാവിലെ 11 ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസില്‍ എത്തണമെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം https://tinyurl.com/3jwc5u7v ല്‍ ലഭിക്കും.

job-

ലാബ് അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷിക്കാർക്കായി ( കാഴ്ച പരിമിതർ) സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യവും അഗീകൃത കെമിക്കൽ / ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 നു മുമ്പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

സൈക്ക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അഭിമുഖം

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതി വഴി മാവേലിക്കര വിമുക്തി ഡി-അഡിക്ഷന്‍ സെന്ററിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍(ഒരൊഴിവ്), സൈക്ക്യാട്രിസ്റ്റ് (ഒരൊഴിവ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഒരൊഴിവ്) തസ്തികളിലേക്കാണ് നിയമനം.
ഇതിലേക്കുള്ള അഭിമുഖം ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് ആറിന് രാവിലെ 10.30-ന് നടത്തും. യോഗ്യത: മെഡിക്കല്‍ ഓഫീസര്‍( എം.ബി.ബി.എസും ടി.സി.എം.സി. രജിസ്ട്രേഷനും), സൈക്കാട്രിസ്റ്റ്(പി.ജി, ഡിഗ്രി, ഡിപ്ലോമ ഇന്‍ സൈക്യാട്രി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എംഫില്‍, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി ഡി.സി.പി.യും ആര്‍.സി.ഐ. രജിസ്ട്രേഷനും) താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കുക. വിവരങ്ങള്‍ക്ക്: 0477 2251650

ജോബ് ഡ്രൈവ്: അഭിമുഖം ആറിന്

പാലക്കാട്: എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പാലക്കാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യസ്ഥാപനമായ ടെക് മഹീന്ദ്രയിലേക്കുള്ള ഒഴിവ് നികത്തുന്നതിനായി മാര്‍ച്ച് ആറിന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തും. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, രണ്ട് ബയോഡാറ്റയുടെ പകര്‍പ്പ് എന്നിവ നല്‍കിയാല്‍ മതി. ഫോണ്‍: 0491 2505204

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+