നിങ്ങള്‍ക്കും വാങ്ങേണ്ട സർക്കാർ ശമ്പളം: അതും പരീക്ഷ ഇല്ലാതെ, ഇതാ നിരവധി അവസരങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ നിരവധി സർക്കാർ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലി ഒഴിവ്. ഫിഷറീസ് വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഈ വർഷത്തെ ട്രോളിങ് നിരോധന കാലയളവിൽ ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുക്കുന്ന റസ്‌ക്യൂ ബോട്ടുകളിലേക്കും വളളങ്ങളിലേക്കും എട്ട് ലൈഫ് ഗാർഡുമാരെ ദിവസവേതാനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

രജിസ്‌ട്രേർഡ് മത്സ്യത്തൊഴിലാളികളും, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്സ് പരിശീലനം പൂർത്തിയാക്കിയവരും, 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും ,ഏതു പ്രതികൂല കാലാവസ്ഥയിലും കടലിൽ ക്ഷമതയുള്ളവരുമായവർക്ക് അപേക്ഷിക്കാം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
താത്പര്യമുള്ളവർ മെയ് 18 ഉച്ചയ്ക്ക് മൂന്നിനകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. അന്നേദിവസം മൂന്ന് മണി മുതലാണ് അഭിമുഖം നടക്കുന്നത്.
ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം
എറണാകുളം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷന്‍ മുനമ്പം ഓഫീസിന് കീഴില്‍, ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നേടുന്നതിനായി കുറഞ്ഞത് ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ് പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം മേയ് 22ന് രാവിലെ 11 ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷന്‍, മുനമ്പം മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
നീതി മെഡിക്കൽ സ്റ്റോറിൽ നിയമനം
കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ വെയർഹൗസിലേക്കും നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുകളെ നിയമിക്കുന്നു. ഡിഫാം, ബിഫാം, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ റീജിയണൽ മാനേജർ, കൺസ്യൂമർഫെഡ്, ഗാന്ധിനഗർ, കൊച്ചി - 682 020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ : 0484-2203507, 2203652, ഇ മെയിൽ : [email protected],












Click it and Unblock the Notifications