Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ക്കും വാങ്ങാം സർക്കാർ ശമ്പളം: വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക ഒഴിവുകള്‍

കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് പ്രവര്‍ത്തിക്കുന്ന ഗവ ആശാഭവനില്‍ (പുരുഷന്‍) കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. വേതനം 24520 രൂപ. യോഗ്യത: പ്ലസ് 2 , ജെ പി എച്ച് എന്‍ / പ്ലസ് 2 , എ എന്‍ എം കോഴ്‌സ് പാസായവര്‍. പ്രായപരിധി: 50 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ 11ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8714619987, 0495 2732454

ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവ്

കോഴിക്കോട് ജില്ലയിലെ ഗവ. ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന ആയൂര്‍വ്വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വ്വേദ നഴ്‌സ് തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2371486

salary

സ്പേസ് പാർക്കിൽ ഒഴിവുകൾ

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണത്തിനും ഗവേഷണത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള കേരള സ്പേസ് പാർക്കിൽ ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ (പി.എം.ഒ./പി.ആർ.ഒ.) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 17. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.

ഡയാലിസിസ് ടെക്നിഷ്യൻ

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാസ്പ് സ്കീമിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വയസ്: 18 - 41. വേതനം (കൺസോളിഡേറ്റഡ്): 17,000 അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിൽ ഡിഗ്രി / ഡിപ്ലോമയും കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.

ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിനായി യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ഒക്ടോബർ 10നു രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.

അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ (ഒഴിവ് - 1, യോഗ്യത 55% മാർക്കിൽ കുറയാത്ത എം.എസ്.സി കെമിസ്ട്രിനെറ്റ്/പി.എച്ച് ഡി ഉള്ളവർക്ക് മുൻഗണന) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഒക്ടോബർ ഒമ്പതിന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടക്കും. വിശദവിവരങ്ങൾ www.cpt.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04712360391

കെക്സ്കോണിൽ അവസരം

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2024 മുതൽ ഡിസംബർ 2024 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ എന്നീ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും ആശ്രിതരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ഓൺലൈനായി ഒക്ടോബർ 20നു രാവിലെ 10 മുതൽ നവംബർ 30നു വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം. ഈ അപേക്ഷകരിൽ നിന്നും 1 ജനുവരി 2024 മുതൽ 31 ഡിസംബർ 2024 വരെയുള്ള വിന്യാസത്തിന് അപേക്ഷ പ്രകാരം സ്ക്രീനിംഗ് നടത്തും. കെക്സോൺ മുഖാന്തിരം വിന്യസിക്കപ്പെട്ടിട്ടുള്ളവർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ വിന്യാസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

അച്ചടക്ക വിഷയ കാരണങ്ങളാൽ പിരിച്ചുവിടപ്പെട്ടവരും, പ്രോവിഡന്റ് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചവരും, 01 ജനുവരി 1969 നു മുൻപ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ www.kexcon.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് KEXCON, TC - 25/838, Vimal Mandir, Opposite Amritha Hotel, Thycaud P O, Thiruvananthapuram - 695014 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0471-2332558.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+