Get Updates
Get notified of breaking news, exclusive insights, and must-see stories!

മികച്ച ജോലി ലഭിക്കാൻ സർക്കാർ വക മാസം 1000 രൂപ, കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ തൊഴിൽ തേടുന്ന യുവതീ-യുവാക്കൾക്കായുളള സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തിനായി ഇപ്പോൾ അപേക്ഷിക്കാം. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കുമാണ് പ്രതിമാസം ആയിരം രൂപ ധനസഹായം സർക്കാരിൽ നിന്ന് ലഭിക്കുക. വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലനത്തിനുള്ള സാമ്പത്തിക സഹായം നൽകുകയാണ് കണക്ട് ടു വർക്ക് എന്ന ഈ പദ്ധതിയുടെ ലക്ഷ്യം.

അപേക്ഷകൾ eemployment.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി മാത്രമാണ് സ്വീകരിക്കുന്നത്. കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ഒരു വർഷത്തേക്കാണ് പ്രതിമാസം ആയിരം രൂപ സഹായം ലഭിക്കുക.

കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ 'ഡീംഡ്' സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

job

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശിലനം, മത്സര പരീക്ഷാ പരിശിലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്ലോളർഷിപ്പ് ലഭിക്കുകയുള്ളൂ. വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. കൂടാതെ നൈപുണ്യ വികസന പരിശീലന കോഴ്സ്/ മൽസര പരീക്ഷാ പരിശീലനങ്ങൾക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ

1. മേൽവിലാസം തെളിയിക്കുന്ന രേഖ
2. ജനനത്തീയതി തെളിയിക്കുന്ന രേഖ
3. വാർഷിക കുടുംബ വരുമാന സർട്ടിഫിക്കറ്റ്
4. അംഗീകൃത സർവ്വകലാശാലകൾ/ സ്കൂളുകൾ/ കോളേജുകൾ/ വിദ്യാഭ്യാസ
സ്ഥാപനങ്ങൾ നൽകുന്ന വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്
5. അപേക്ഷ/ acknowledgement സ്ലിപ്പ്( മത്സര പരീക്ഷ വിഭവങ്ങൾക്ക് മുഖ്യമന്ത്രിയുടെ കണക്ടർ വർക്ക് പദ്ധതി നിർബന്ധന പ്രകാരം ആപ്ലിക്കേഷൻ തെളിയിക്കുന്നത്)
6. ബാങ്ക് പാസ്ബുക്ക്
7. സ്ഥാപനമേധാവി നൽകുന്ന അംഗീകൃത കത്ത് അപേക്ഷകൻ സ്കിൽ ഡെവലപ്മെൻറ് കോസിൽ പങ്കെടുക്കുന്നതായി സർട്ടിഫൈ ചെയ്യുന്ന സ്ഥാപന മേധാവിയുടെ അംഗീകൃത കത്ത്
8. പാസ്പോർട്ട് സൈസ് ഫോട്ടോ
9. അപേക്ഷകന്റെ ഒപ്പ്
10. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്.

മേൽവിലാസം തെളിയിക്കുന്നതിന് :

വോട്ടർ ഐഡി കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് ,ആധാർ കാർഡ് ,ഡ്രൈവിംഗ് ലൈസൻസ്.
*ജന തീയതി തെളിയിക്കുന്നതിന്- സ്കൂൾ സർട്ടിഫിക്കറ്റ് ജനന സർട്ടിഫിക്കറ്റ്,
* വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസ്, നൽകുന്ന വാർഷിക കുടുംബ വരുമാനം സർട്ടിഫിക്കറ്റ്

സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷകന്റെ ഫോട്ടോയും ഒപ്പും ഒഴികെയുള്ള എല്ലാ രേഖകളും പിഡിഎഫ് രൂപത്തിൽ അപ്‌ലോഡ് ചെയ്യണം പരമാവധി ഫയൽ വലിപ്പം 100 KB ആയിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+