Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ജോലി നേടാന്‍ സുവർണ്ണാവസരം: ക്ലർക്ക് മുതല്‍ ഡ്രൈവർ വരെ, അമ്പതിലേറെ ഒഴിവുകള്‍

കോഴിക്കോട്: എക്സ് സർവീസ്മെൻ കോൺട്രി ബ്യൂട്ടറി ഹെൽത്ത് സ്ലീം (ഇസിഎച്ച്എസ്.) കണ്ണൂർ സെന്ററിന് കീഴിലുള്ള പോളിക്ലിനിക്കുകളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ, കാഞ്ഞങ്ങാട്, കൽപ്പറ്റ, ഇരിട്ടി പോളിക്ലിനിക്കുകളിലായി ആകെ 53 ഒഴിവുകളാണുള്ളത്

ഒ ഐ സി പോളിക്ലിനിക് ഒഴിവ്: 1 (കാഞ്ഞങ്ങാട്), മെഡിക്കൽ സ്പെഷ്യലിസ്റ്റ് - ഒഴിവ്: 1 (കോഴിക്കോട്), ഗൈനക്കോളജിസ്റ്റ്-ഒഴിവ്: 1 (കണ്ണൂർ), മെഡിക്കൽ ഓഫീസർ-11 (കണ്ണൂർ- 2, കോഴിക്കോട് 4, ഇരിട്ടി-2, കാഞ്ഞങ്ങാട്-2, കൽപ്പറ്റ -1), ഡെന്റൽ ഓഫീസർ-2 (കോഴിക്കോട്, കാഞ്ഞങ്ങാട്), റേഡിയോഗ്രാഫർ-1 (കണ്ണൂർ), ഡെൻ്റൽ ഹൈജീനിസ്റ്റ്/ അസിസ്റ്റൻ്റ് - 5 (കണ്ണൂർ, കോഴിക്കോ ട്, ഇരിട്ടി, പെരിന്തൽമണ്ണ, കൽപ്പറ്റ), ലബോറട്ടറി അസിസ്റ്റന്റ്-2 (കണ്ണൂർ, കോഴിക്കോട്), ലബോറട്ടറി ടെക്നീ ഷ്യൻ -2 (കാഞ്ഞങ്ങാട്, കൽപ്പറ്റ) എന്നിങ്ങനെയാണ് ഒഴിവുകള്‍.

 jobnews

ഫാർമസിസ്റ്റ്- 6 (കണ്ണൂർ-2, കോഴിക്കോട്-2, കൽപ്പറ്റ-1, ഇരിട്ടി-1), ഫിസിയോതെറാപ്പിസ്റ്റ്-2 (കോഴി ക്കോട്, പെരിന്തൽമണ്ണ), നഴ്‌സിങ് അസിസ്റ്റന്റ് 5 (കണ്ണൂർ-2, കോഴി ക്കോട്-1, പെരിന്തൽമണ്ണ -1, കൽപ്പ റ്റ-1), ക്ലാർക്ക്-2 (പെരിന്തൽമണ്ണ, കൽപ്പറ്റ), ഡ്രൈവർ-3 (പെരിന്തൽ മണ്ണ, കാഞ്ഞങ്ങാട്, കൽപ്പറ്റ), ഫീമെയിൽ അറ്റൻഡൻ്റ് -3 (കണ്ണൂർ, കോഴിക്കോട്, ഇരിട്ടി), ചൗക്കിദാർ -2 (കോഴിക്കോട്, കാഞ്ഞങ്ങാട്), സഫായ്‌വാല 4 (കണ്ണൂർ, കോഴിക്കോട്, കൽപ്പറ്റ, ഇരിട്ടി) തുടങ്ങിയ ഒഴിവുകളുമുണ്ട്.

ക്ലർക്കിന് 16800 രൂപ മുതലും ഫാർമസിസ്റ്റിന് 28100 രൂപ മുതലുമാണ് ശമ്പളം ആരംഭിക്കുന്നത്. മെഡിക്കല്‍ ഓഫീസർമാരുടെ തുടക്ക ശമ്പളം 75000 രൂപയാണ്.
വിമുക്തഭടന്മാർക്കും അവരുടെ വിധവകൾക്കും മുൻഗണനയുണ്ട്. www.echs.gov.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാം ഫോം തപലായി അയക്കണം. വിലാസം: Station cell (ECHS), C/o DSC Centre, Burnacherry P.O., Kannur-670013, തീയതി: നവംബർ 25.

നിയമനം

കോഴിക്കോട് ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും സർക്കാർ ആശുപത്രിയിലും ഫീൽഡ്തല പ്രൊമോട്ടർമാർ / ഹെൽത്ത് പ്രൊമോട്ടർമാർ എന്നിവരുടെ നിയമനത്തിനായി പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിലുള്ള അപേക്ഷകരുടെ കൂടിക്കാഴ്ച നവംബർ 13, 14 തിയ്യതികളിലും കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു കീഴിലുള്ള അപേക്ഷകരുടെ കൂടിക്കാഴ്ച നവംബർ 15, 16 തിയ്യതികളിലും കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കും.

നിയമനത്തിനായി അപേക്ഷ സമർപ്പിച്ചവർക്കുള്ള ഇന്റർവ്യൂ കാർഡ് ഓഫീസിൽ നിന്നും അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ നവംബർ 10നകം കോഴിക്കോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നേരിട്ടെത്തി ഇന്റർവ്യൂ കാർഡ് കൈപ്പറ്റണമെന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2376364

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+