Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെൽപർ , ലാബ് ടാക്നീഷ്യൻ, അധ്യാപകർ..സർക്കാർ സ്ഥാപനങ്ങളിൽ നിരവധി താത്കാലിക ഒഴിവുകൾ,ശമ്പളവും അറിയാം

സർക്കാർ ജോലി തിരയുന്നവരാണോ? താത്കാലികമായെങ്കിലും ഒരു ജോലി സ്വന്തമാക്കാം. നിരവധി സ്ഥാപനങ്ങളിലാണ് താത്കാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ അറിയാം

ഹെല്‍പ്പർ

വനിതാ ശിശു വികസന വകുപ്പ് - പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 10:30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 25 മുതല്‍ 45 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍). യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ് , ആശുപത്രി എന്നിവയിലുള്ള രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053

jobb

ഡാറ്റാ മാനേജർ ഒഴിവ്‌

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഡാറ്റാ മാനേജർ തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം. ക്ലിനിക്കൽ സെറ്റിംഗുകൾ കൈകാര്യം ചെയ്യുന്നതിലും കാർഡിയോ തൊറാസിക് ആൻഡ് വാസ്‌കുലർ സർജറി വിഭാഗത്തിലെ ഡാറ്റാ എൻട്രി എന്നിവ സംബന്ധിച്ച് മൂന്നു വർഷം പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായം 18 നും 41 നും മധ്യേ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിനകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

പെയിന്റർ തസ്തികയിൽ ഒഴിവ്

എറണാകുളം: ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പെയിന്റർ തസ്തികയിൽ ലത്തീൻ കത്തോലിക്കർ / ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്.

യോഗ്യത - എസ് എസ് എൽ സി.
പെയിന്റർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ് .പ്രായം - 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം).ശമ്പളം - 15000 പ്രതിമാസം .സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ നാലിനകം യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയ്ക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാവുക.

മേട്രൺ കം റസിഡണ്ട് ട്യൂട്ടർമാരെ നിയമിക്കുന്നു

കോഴിക്കോട്: ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാവൂർ ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന ചുമതലകൾക്കായി മേട്രൺ കം റസിഡണ്ട് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും ബിഎഡുമാണ് യോഗ്യത. 2024 മാർച്ച് വരെയാണ് നിയമനം. സ്ഥിരനിയമനത്തിന് അർഹതയുണ്ടാകില്ല. പ്രവൃത്തി സമയം വൈകിട്ട് നാല് മണി മുതൽ രാവിലെ ഒൻപത് മണിവരെ. ആൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് പുരുഷ ജീവനക്കാരെയാണ് പരിഗണിക്കുക. പ്രതിമാസ വേതനം 12000 രൂപ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, തിരിച്ചറിയിൽ രേഖ, മുൻപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ നവംബർ ഒന്നിന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 0495-2370379

ലാബ് ടെക്നീഷ്യൻ നിയമനം

ആലുവ താലൂക്കിലെ സർക്കാർ സ്ഥാപനത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. മെഡിക്കൽ ലാബ് ടെക്നീഷ്യൻ ഡിപ്ലോമ / തുല്യമായ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ള 18നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ആലുവ താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് ആലുവ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ : 0484 2422458

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+