സർക്കാർ ശമ്പളം വാങ്ങാൻ ഇതാ അവസരം; മെഡിക്കല്‍ കോളേജില്‍ ഒഴിവുകൾ,അഭിമുഖം ഈ മാസം
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്‌ളിനറി റിസര്‍ച്ച് യൂണിറ്റിന് കീഴില്‍ വിവിധ തസ്തികകളില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം.
റിസര്‍ച്ച് സൈന്റിസ്റ്റ് തസ്തിയിലേക്ക് നവംബര്‍ 28 നും ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നവംബര്‍ 29 നും, ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നവംബര്‍ 30 നും ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍ [email protected], വെബ്‌സൈറ്റ് www.gmctsr.org ഫോണ്‍: 0487 2200319.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 14 ന്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പാലപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് എന്നീ ഗവ. ഐടിഐകളില്‍ 2023 -24 അധ്യയന വര്‍ഷത്തില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ 14 ന് രാവിലെ 11 ന് തൃശ്ശൂര്‍ ജില്ലയിലെ ഹെര്‍ബര്‍ട്ട് നഗര്‍ ഗവ. ഐടിഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാക്കണം. ഫോണ്‍: 0495 2371451, 0487 2448155.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പാലപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ എങ്കക്കാട് നടത്തറ വരവൂര്‍ ഹെര്‍ബര്‍ട്ട് നഗര്‍ ഗവ. ഐടിഐ കളിലും അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും ട്രേഡില്‍ ഡവ. മൂന്നുവര്‍ഷത്തെ അംഗീകൃത എഞ്ചിനീയറിംഗ് ഡിപ്ലോമ (കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഒഴികെ).
ഇന്റര്‍വ്യൂ 14 ന് രാവിലെ 11 മണിക്ക് തൃശ്ശൂര്‍ ജില്ലയിലെ ഹെര്‍ബര്‍ട്ട് നഗര്‍ ഗവ. ഐടിഐയില്‍ നടക്കും. ഫോണ്‍: 0495 2371451, 0487 2448155.
അധ്യാപക, ഓഫീസ് അസിസ്റ്റന്റ് നിയമനം
പാലക്കാട്:കുമരപുരം ഗവ ഹൈസ്‌കൂളിലെ എച്ച്.എസ്.ടി (സോഷ്യല്‍ സയന്‍സ്) മലയാളം, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ താത്കാലിക നിയമനം. നവംബര്‍ 14 ന് രാവിലെ 11 ന് എച്ച്.എസ്.ടി (സോഷ്യല്‍ സയന്‍സ്) മലയാളം തസ്തികയിലേക്കും ഉച്ചയ്ക്ക് രണ്ടിന് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കും കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 0491-2576372












Click it and Unblock the Notifications