Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഷ്-ൽ നിരവധി ഒഴിവുകൾ,32000 വരെ ശമ്പളം;മറ്റ് സർക്കാർ ഓഫീസുകളിലും താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, ഒക്കുപ്പേഷണൽ തെറാപ്പിയിൽ പ്രോജക്ട് സ്റ്റേറ്റ് ലെവൽ കോർഡിനേററർ, പ്രോഗ്രാം കോർഡിനേറ്റർ തസ്തികകളിലേക്കും അഡ്മിനിസ്‌ട്രേഷൻ, ഫിനാൻസ് വിഭാഗങ്ങളിൽ കൺസൾട്ടന്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു.

സ്റ്റേറ്റ് ലെവൽ കോർഡിനേറ്റർക്ക് 32,500 രൂപയാണ് ശമ്പളം, പ്രോഗ്രാം കോർഡിനേറ്റർക്ക് 30,550 രൂപയും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 3 ആണ്. മറ കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും: http://nish.ac.in/others/career

jobb-

മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ഒഴിവുകൾ

മലമ്പുഴ ഐ.ടി.ഐയില്‍ ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മലമ്പുഴ ഗവ ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്നുവര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള പൊതു വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 27 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അധ്യാപക നിയമനം

ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഫിസിക്‌സ് (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 30ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും.

റേഡിയോളജിസ്റ്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.ഡി/ഡി.എൻ.ബി (റേഡിയോ ഡയഗ്നോസിസ്), ഡി.എം.ആർ.ഡിയും ടി.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ള 25നും 60നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ മൂന്നിന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. രാവിലെ 10.30 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. ഫോൺ : 0484 2754000

താല്‍ക്കാലിക നിയമനം

പീരുമേട് സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ തമിഴ് മീഡിയം സ്‌കൂളില്‍ 2023-24 അധ്യായന വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലിംഗില്‍ പരിചയ സമ്പന്നരും സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് അല്ലെങ്കില്‍ സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവര്‍ത്തന പരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2 (ആണ്‍- 1, പെണ്‍- 1) പ്രതിമാസ വേതനം 20000 രൂപയായിരിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ ,സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 10 ന് 5 മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ് ,പൈനാവ് പി.ഒ. ഇടുക്കി 685603 എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-296297 .

മെഡിക്കൽ കൗൺസിലിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ മാനേജർ, പബ്ലിക് റിലേഷൻസ് ഓഫീസർ, എൽ.ഡി ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ഡി.റ്റി.പി ഓപ്പറേറ്റർ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്‌ക്രോസ് റോഡ് തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നവംബർ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+