Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ-ഫോണില്‍ നിരവധി ഒഴിവുകള്‍: വേറെയുമുണ്ട് കൈ നിറയെ തൊഴില്‍ അവസരം, ശമ്പളം ഒരു ലക്ഷത്തോളം

തിരുവനന്തപുരം:കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിനു (KFON) കീഴിൽ വിഴ ജില്ലകളിൽ 28 കരാർ ഒഴിവ്. നവംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകളും യോഗ്യതയും ശമ്പളവും താഴെ പരിചയപ്പെടുത്തുന്നു.

ഡിസ്ട്രിക്ട‌് എൻജിനീയർ (ജില്ലകളിൽ ആകെ 14 ഒഴിവ്), ജൂനിയർ എൻജിനീയർ (തിരുവനനന്തപുരം- 8), എൻഒസി എക്സിക്യൂട്ടീവ് (കാക്കനാട്- 4): എൻജിനീയറിങ് ബിരുദമാണ് വിദ്യാഭായ യോഗ്യത, ഒരു വർഷ പ്രവർത്തിപരിചയം വേണം, പ്രായപരിധി 40; ശമ്പളം 45,000.

 salary

ചീഫ് ഫിനാൻസ് ഓഫിസർ (1): അസോസി യേഷൻ ഓഫ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, എംകോം എം ബിഎ ഫിനാൻസ് അല്ലെങ്കിൽ സർട്ടിഫൈഡ് അസോഷ്യേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. 8 വർഷത്തെ പ്രവർത്തി പരിചയം വേണം, പ്രായപരിധി 45; ശമ്പളം 1,08,764.

നെറ്റ്‌വർക് എക്സ്പെർട്ട് (കാക്കനാട്- 1): എൻജിനീയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. 5 വർഷ പരിചയം വേണം, പ്രായപരിധി 40, ശമ്പളം 75,000

അപേക്ഷ ക്ഷണിച്ചു

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 29ന് വൈകിട്ട് നാലിനകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.gov.in

അഭിമുഖം 21ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നവംബര്‍ 21ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാലുവരെ അഭിമുഖം നടത്തും. എം കോം, സി എ/ സി എ ഇന്റര്‍, എം ബി എ മാര്‍ക്കറ്റിങ്/ ഹ്യൂമന്‍ റിസോഴ്‌സസ്, എം സി എ, ബി ടെക്ക്/ ഏതെങ്കിലും ടെക്‌നിക്കല്‍ ബിരുദം, ബി കോം, ടാലി, ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റര്‍ മാര്‍ക്കറ്റിങ്, ബിരുദം, പ്ലസ്ടു, മൂന്ന് വര്‍ഷ ഡിപ്ലോമ തുടങ്ങിയവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. വാട്ട്‌സ് ആപ്പ്: 9446228282, ഫോണ്‍: 2333742.

ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജ് ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സട്രേറ്റര്‍ തസ്തികകളിലെ ഒഴിവിലേക്ക് ദിവസ വേതനത്തില്‍ നിയമനം നടത്തും. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ ഫോട്ടോ എന്നിവ സഹിതം നവംബര്‍ 20 ന് രാവിലെ പത്തിന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04662220440.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+