Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്യൂരിറ്റി, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഗസ്റ്റ് ഇൻസ്ട്രക്ടർ ഉൾപ്പെടെ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

താത്കാലികമെങ്കിലും വേഗത്തിലൊരു സർക്കാർ ജോലി സ്വന്തമാക്കാം. നിരവധി സ്ഥാപനങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെക്യൂരിറ്റി മുതൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ വരെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളും അപേക്ഷിക്കേണ്ട അവസാന തീയതിയും അറിയാം.

ഗവ പോളിടെക്‌നിക് കോളെജില്‍ താത്കാലിക നിയമനം

പാലക്കാട് ഗവ പോളിടെക്‌നിക് കോളെജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ വെല്‍ഡിങ്, ട്രേഡ്‌സ്മാന്‍ ഇന്‍ സ്മിത്ത,് ട്രേഡ്‌സ്മാന്‍ ഇന്‍ ടര്‍ണിങ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ്‌സ്മാന്‍ ഇന്‍ വെല്‍ഡിങ്, ട്രേഡ്‌സ്മാന്‍ ഇന്‍ സ്മിത്ത,് ട്രേഡ്‌സ്മാന്‍ ഇന്‍ ടര്‍ണിങ് തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സി/കെ.ജി.സി.ഇ/എന്‍.ടി.സി/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കല്ലിങ്ങല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന കോളെജ് ക്യാമ്പസില്‍ മെക്കാനിക്കല്‍ എച്ച്.ഒ.ഡി മുന്‍പാകെ ഒക്ടോബര്‍ 31 രാവിലെ 10 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04912 572640.

 job

കൗണ്‍സിലര്‍ നിയമനം: അപേക്ഷ നവംബര്‍ നാല് വരെ

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഡോളന്‍സ് പീരിയഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗഹൃദങ്ങളും പ്രശ്‌നങ്ങളും യഥാസമയം കണ്ടറിഞ്ഞ് വേണ്ട സഹായങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിന് കൗണ്‍സിലറെ നിയമിക്കുന്നു. സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നവംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912 505005.

ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(എംപ്ലോയബിലിറ്റി സ്‌കില്‍ ഈഴവ സംവരണം. അപേക്ഷകര്‍ ഇല്ലാത്ത പക്ഷം പൊതു വിഭാഗക്കാരെ പരിഗണിക്കും) തസ്തികയില്‍ നിയമനം. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും എംപ്ലോയബിലിറ്റി സ്‌കില്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 30 ന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04924 296516.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; പേര് രജിസ്റ്റർ ചെയ്യണം

കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഓപ്പൺ മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് മുൻഗണനയുള്ളവരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും. പ്രായപരിധി 18നും 41 നും മധ്യേ. ഡിഗ്രിയും ഡേറ്റ മാനേജ്‌മെന്റ്, പ്രോസസ് ഡോക്യുമെന്റേഷൻ ആൻഡ് വെബ് ബെസ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ നവംബർ 12നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2560413.

എംപ്ലോയബിലിറ്റി സെൻ്റർ വഴി ജോലി നേടാൻ അവസരം; അഭിമുഖം 31ന്

എറണാകുളം:സിവിൽ സ്റ്റേഷൻ അഞ്ചാം നിലയിലുള്ള ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുകളിലേക്ക് ഒക്ടോബർ 31 രാവിലെ പത്തിന് അഭിമുഖം നടത്തുന്നു. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്, ഓട്ടോമൊബൈൽ, ഐടിഐ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി 18 നും 35 നും മദ്ധ്യേ. താല്പര്യമുള്ളവർ ഒക്ടോബർ 30ന് മുമ്പായി https://zfrmz.in/QngOV1AKzHqvJLphtsD എന്ന ലിങ്ക് അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ മുഖേനയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 -2422452.

സെക്യൂരിറ്റി നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ രാത്രികാല സുരക്ഷയ്ക്കായി ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റിയെ നിയമിക്കുന്നു. കുട്ടനാട് താലൂക്ക് പരിധിയിൽ താമസിക്കുന്ന വിമുക്തഭടന്മാർക്കാണ് അവസരം. ഉയർന്ന പ്രായപരിധി 50 വയസ്സ്. താല്പര്യമുള്ളവർ ബയോഡേറ്റയും അനുബന്ധരേഖകളും സഹിതം സൂപ്രണ്ട്, താലൂക്ക് ആശുപത്രി, പുളിങ്കുന്ന് പിൻ- 688504 എന്ന വിലാസത്തിൽ നവംബർ 7നകം അപേക്ഷ നൽകണം. ഫോൺ: 0477-2707742.

ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

ഇടുക്കി: വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള ഇക്കോ ലോഡ്ജ് ഇടുക്കി, പീരുമേട് എന്നീ സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി നവംബർ 13.
അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇ മെയിൽ: [email protected]. ഫോൺ: 0484 2351015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+