Get Updates
Get notified of breaking news, exclusive insights, and must-see stories!

55000 മുതൽ ശമ്പളം,ഒഴിവുകൾ ഇങ്ങനെ; അപേക്ഷിക്കേണ്ടത്, യോഗത്യ എന്ത്? അറിയാം

സർക്കാർ സ്ഥാപനങ്ങളിൽ നിരവധി താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് മറൈൻ സർവേയർ, അധ്യാപകൻ, ലാബ് ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ. ഒഴിവുകളും ശമ്പളവും യോഗ്യതയും അറിയാം

അസിസ്റ്റന്റ് മറൈൻ സർവേയർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മറൈൻ സർവേയർ തസ്തികയിൽ എസ്.സി. വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യവും ഇന്ത്യൻ നേവൽ ഹൈഡ്രോഗ്രാഫിക് ബ്രാഞ്ചിന്റെ സർവേ റെക്കോർഡർ ക്ലാസ് വൺ അല്ലെങ്കിൽ ക്ലാസ് ടുവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01/01/2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 55200 -115300. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ അഞ്ചിനു മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

 job2

ഫുൾ ടൈം കീപ്പർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ, മുസ്ലിം, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS), ഓ.ബി.സി വിഭാഗങ്ങളിൽ നാലു സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത ഏഴാം ക്ലാസ് വിജയം, ഡിഗ്രി പാടില്ല, 2 വർഷത്തിൽ കുറയാത്ത കാലയളവിൽ വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ പരിചയം എന്നിവ വേണം. സ്ത്രീകളും ഭിന്നശേഷിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രായം 01/01/2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 24400-55200 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ അഞ്ചിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

കാത്ത് ലാബ് ടെക്നിഷ്യൻ

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്ലസ് ടു സയൻസ്, അംഗീകൃത സർവകലാശാലയിൽ നിന്ന് കാർഡിയോ വാസ്കുലാർ ടെക്നോളജിയിൽ ബിരുദം അഥവാ തത്തുല്യം അല്ലെങ്കിൽ കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമയും ഒരു വർഷ പ്രവൃത്തിപരിചയവും, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 18-41 വയസ്. വേതനം 17,000 രൂപ.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിനായി യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 23നു രാവിലെ 11നു മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.

കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അധ്യാപക ഒഴിവ്

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ കായചികിത്സ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് ഒക്ടോബർ നാലിനു രാവിലെ 11ന് കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+