Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്എഫ്ഇയില്‍ പ്യൂണ്‍/വാച്ച്മാന്‍ ഒഴിവുകള്‍; ശമ്പളം 42,900 രൂപ വരെ! വേഗം അപേക്ഷിച്ചോ

കെഎസ്എഫ്ഇ പ്യൂണ്‍/വാച്ച്മാന്‍ തസ്തികകളിലേക്ക് പിഎസ്‌സി വഴി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ആകെ 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 1 ആണ്. പിഎസ്സി വഴിയുള്ള ഈ നേരിട്ടുള്ള നിയമനം കേരള സര്‍ക്കാറിന്റെ കീഴിലുള്ള ജോലിയാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,500 രൂപ മുതല്‍ 42,900 രൂപ വരെ ശമ്പളം ലഭിക്കും. നിയമനം കേരളത്തിലായിരിക്കും. വിവിധ വിഭാഗങ്ങളിലായി 11 ഒഴിവുകളാണ് നിലവിലുള്ളത്. കാറ്റഗറി നമ്പര്‍ അനുസരിച്ചുള്ള ഒഴിവുകള്‍ താഴെ ക്രമീകരിച്ചിരിക്കുന്നു

Kerala Govt Jobs

05/2026 എസ്‌ഐയുസി നാടാര്‍ 1 ഒഴിവ്, 06/2026 ഈഴവ/തിയ്യ/ബില്ലവ 2 ഒഴിവുകള്‍, 07/2026 പട്ടികവര്‍ഗ്ഗം 2 ഒഴിവുകള്‍, 08/2026 മുസ്ലിം 2 ഒഴിവുകള്‍, 09/2026 ധീവര 1 ഒഴിവ്, 10/2026 ഒബിസി 1 ഒഴിവ്, 11/2026 ലത്തീന്‍ കത്തോലിക്കര്‍/ആംഗ്ലോ ഇന്ത്യന്‍ 1 ഒഴിവ്, 12/2026 വിശ്വകര്‍മ്മ 1 ഒഴിവ്.

അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ആറാം ക്ലാസ് (പുതിയ പാറ്റേണ്‍) വിജയിക്കുകയോ തത്തുല്യമായ യോഗ്യത നേടുകയോ എന്നതാണ്. ഇതിനു പുറമെ, അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ കെഎസ്എഫ്ഇയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സേവന പരിചയം ഉണ്ടായിരിക്കണം. 1992 മാര്‍ച്ച് 23-ലെ നമ്പര്‍ 4333 പ്രകാരമുള്ള KSFE റിക്രൂട്ട്മെന്റ് നിയമ ഭേദഗതി അനുസരിച്ചാണിത്.

പ്രായപരിധി 18 നും 50 നും ഇടയിലാണ്. അതായത്, 1976 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയില്‍ ജനിച്ചവര്‍ക്ക് (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷിക്കാം. മറ്റ് പ്രായപരി സംവരണം സംബന്ധിച്ച വ്യവസ്ഥകള്‍ ഈ തസ്തികയ്ക്ക് ബാധകമല്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഫെബ്രുവരി 28 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

അവസാന തീയതിയായ 2026 ഏപ്രില്‍ 1 രാത്രി 12 മണിക്ക് മുന്‍പ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി പിഎസ്‌സി വിവിധ ഘട്ടങ്ങളായുള്ള നടപടിക്രമങ്ങള്‍ പിന്തുടരും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യല്‍, എഴുത്ത് പരീക്ഷ, രേഖാ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവ ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഓരോ ഘട്ടവും പിഎസ്‌സിയുടെ ഔദ്യോഗിക മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും.

അപേക്ഷിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രധാന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഒരിക്കല്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ക്ക് 10 വര്‍ഷത്തെ സാധുതയുണ്ടായിരിക്കും. പുതിയ പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ 6 മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. വ്യക്തിഗത വിവരങ്ങളിലും പാസ് വേര്‍ഡിന്റെ രഹസ്യസ്വഭാവത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കണം.

തുടര്‍ ആശയവിനിമയങ്ങള്‍ക്കായി യൂസര്‍-ഐഡി സൂക്ഷിക്കുക. സമര്‍പ്പിച്ച അപേക്ഷകള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അപേക്ഷയുടെ പ്രിന്റ് കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും ആവശ്യമാണ്. വിജ്ഞാപനം അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കാത്ത അപേക്ഷകള്‍ നിരസിക്കപ്പെടും.

താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in സന്ദര്‍ശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കാം. ഹോം പേജിലെ 'റിക്രൂട്ട്‌മെന്റ് / കരിയര്‍' വിഭാഗത്തില്‍ പ്യൂണ്‍/വാച്ച്മാന്‍ തസ്തികയുടെ വിജ്ഞാപനം കണ്ടെത്തുക. അതിലെ ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ പൂരിപ്പിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+