പി എസ് സി എഴുതാതെയും എല്‍ഡി ക്ലർക്ക് ആവാം: ശമ്പളം 20760 രൂപ, കായിക പരിശീലകരേയും ആവശ്യമുണ്ട്
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോജളിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിങ് കോളജുകളിലെ (തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ) ഒഴിവുളള എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായിരിക്കണം. പരമാവധി പ്രായം 40 വയസ്. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്).
ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി/എസ്.ടി വഭാഗത്തിന് 250 രൂപയുമാണ് ഫീസ്. www.simet.in ലെ എസ്.ബി.കളക്ട് മുഖേന ഫീസ് അടയ്ക്കാം. വെബ്‌സൈറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും വയസ് തളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമീലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ഒക്ടോബർ 12 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400. ശമ്പളം 20,760 രൂപ.

ആയുർവേദ കോളജിൽ പ്രൊഫസർ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ നിലവിൽ ഒഴിവുള്ള ഒരു പ്രൊഫസർ (പഞ്ചകർമ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി പഞ്ചകർമ വിഭാഗത്തിൽ പി.ജി.യോടെ ടീച്ചേഴ്സ്-കോഡ് സഹിതം 10 വർഷത്തിലധികം അധ്യാപന പരിചയമുള്ളവർക്കായി ഒക്ടോബർ 11ന് അഭിമുഖം നടത്തും.
താത്പര്യമുള്ളവർ അന്നേദവിസം രാവിലെ 11ന് ആരോഗ്യഭവനിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ചേമ്പറിൽ രേഖകൾ സഹിതം ഹാജരാകണം. പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 60,000 രൂപ.
സ്പോർട്സ് കൗൺസിൽ പരിശീലകരുടെ ഒഴിവ്
സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകർ ഒക്ടോബർ ആറിന് രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.












Click it and Unblock the Notifications