മാസം 35000 രൂപ ശമ്പളത്തോടെ സർക്കാർ ജോലി വേണോ: അതും പരീക്ഷ ഒന്നും എഴുതാതെ, ഇതാ അവസരം
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 35,000 രൂപയാണ് വേതനം. ഫിനാൻസ് മാനേജ്മെന്റ്, കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമാണ് യോഗ്യത.
01.01.2024ൽ 58 വയസിൽ താഴെയായിരിക്കണം. കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയം വേണം. നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിന്റെ നാലാംനിലയിൽ 14നാണ് ഇന്റർവ്യൂ. രാവിലെ 9.30നും 10നും ഇടയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കും. 11.30ന് അഭിമുഖം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in.

വാക്-ഇ൯-ഇ൯്റർവ്യൂ
തൃപ്പൂണിത്തുറ ഗവ ആയൂർവേദ ആശുപത്രിയിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 580 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം . യോഗ്യത : പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെവി വാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്‌ജ് എന്നിവയുടെ ഒറിജിനൽ ഹെവി വാഹനങ്ങൾ ഓടിച്ചതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26 ഉച്ചക്ക് 2.30 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25ന് രാവിലെ 10 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തും. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദീയമാണ്) 11 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കും. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി., ഡി.സി.എ, എം.എസ്.ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.
വാക് ഇ൯ ഇ൯്റർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം (90 ദിവസ കാലയളവിലേക്ക്) നടത്തുന്നതിനുളള വാക്-ഇ൯-ഇ൯്റർവ്യൂ മാർച്ച് 20 രാവിലെ 11 ന് പ്രി൯സിപ്പാളിൻ്റെ ഓഫീസിൽ നടത്തുന്നു. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം സഞ്ചിത ശമ്പളമായി 18390 ലഭിക്കും. യോഗ്യത എസ് എസ് എൽ സി, ഏതെങ്കിലും സർക്കാർ ഉടമസ്ഥതയിലുളള കമ്പനികൾ/കോർപറേഷ൯ അല്ലെങ്കിൽ ടെലിഫോൺ സ്വിച്ച് ബോർഡിന്റെ (പിബിഎക്സ്/പിഎബിഎക്സ്) പ്രവർത്തനത്തിൽ ആറ് മാസത്തെ പരിചയം, പി ആൻ്റ് ടി വകുപ്പ് നൽകുന്ന പിഎബിഎക്സ് പ്രവർത്തിനങ്ങളിലെ സർട്ടിഫിക്കറ്റ്, ഏതെങ്കിലും ഗവ/പ്രശസ്ത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം.












Click it and Unblock the Notifications