Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി വേണോ? ആരോഗ്യ മിഷന് കീഴില്‍ നിരവധി ഒഴിവുകള്‍: കമ്പനി സെക്രട്ടറിയേയും ആവശ്യമുണ്ട്

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് ( മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ആര്‍ബിഎസ്കെ നഴ്‌സ്, എന്‍എംഎച്ച്പി കൗണ്‍സിലര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എജുക്കേറ്റര്‍, ഓഡിയോളജിസ്റ്റ്) കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 21 നു വൈകീട്ട് അഞ്ചിനകം താഴെ പറയുന്ന ലിങ്ക് വഴി അപേക്ഷ അപേക്ഷിക്കണം. ഫോണ്‍: 0495-2374990.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ആര്‍ബിഎസ്‌കെ, എന്‍എംഎച്ച്പി കൗണ്‍സിലര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, 5. ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര പ്രോഗ്രാം), സ്‌പെഷ്യല്‍ എജുക്കേറ്റര്‍ (അനുയാത്ര പ്രോഗ്രാം), പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നേഴ്‌സ്, മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് തെറാപ്പിസ്റ്റ് (അനുയാത്ര പ്രോഗ്രാം) എന്നിങ്ങനെയാണ് ഒഴിവുകള്‍.

job

കമ്പനി സെക്രട്ടറി

സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ബസ് ഷെൽട്ടേഴ്സ് കേരള ലിമിറ്റഡിലേക്കും ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡിലേക്കും കമ്പനി സെക്രട്ടറിമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസൽ ജൂലൈ അഞ്ചിനകം തിരുവനന്തപുരം പി.എം.ജി പഴയ പി.ഡബ്ല്യു.ഡി സ്റ്റോർ വളപ്പിലുള്ള പ്രതീക്ഷ ബസ് ഷെൽട്ടേഴ്സ് കേരള ലിമിറ്റഡ് ഓഫീസിൽ ലഭിക്കണമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.

ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ എച്ച്ഡിഎസിന് കീഴില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റിന്റെ ഒരു ഒഴിവ്ണ്ട്. 50000 രൂപ മാസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. പ്രായപരിധി: 18-45. യോഗ്യത: ബിഎസ്സി ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി അല്ലെങ്കില്‍ ബിഎസ് സി + ഡിഎംആര്‍ഐടി. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് രാവിലെ 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ ഫിസിക്കല്‍ എജുക്കേഷന്‍ വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുള്ള, ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് 10 മണിക്ക് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ 9495489079, 9645350856.

ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, കുക്ക് നിയമനം

വടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാ ക്കുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള തൊഴില്‍ പരിശീലന പദ്ധതിയായ 'റീ ബോണ്‍' പ്രൊജക്റ്റിലേക്ക് ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, കുക്ക് എന്നിവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 26 ന് രാവിലെ 10.30 ന് വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0496-2501822.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+