Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ക്കും സർക്കാർ ശമ്പളം വാങ്ങാം; അതും പരീക്ഷയില്ലാതെ, ഇതാ അത്തരം നിരവധി ഒഴിവുകള്‍

തിരുവനന്തപുരം റീജയണൽ കാൻസർ സെന്ററിൽ "ഇന്റേണൽ ഓഡിറ്റ് ഓഫീസർ" എന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 17 ന് വൈകിട്ട് മൂന്ന് വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിശദ വിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാം

സ്റ്റെനോഗ്രാഫർ സി, ഡി തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 ഒക്ടോബർ നവംബർ മാസങ്ങളിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. https://ssc.gov.in വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.ssckkr.kar.nic.in, https://gov.in വെബ്സൈറ്റുകളിൽ ജൂലൈ 26 ന് പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17 രാത്രി 11 മണി.

salary

കുക്ക് അഭിമുഖം 16 ന്

കോഴിക്കോട് എന്‍ട്രി ഹോമിൽ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) കരാര്‍ അടിസ്ഥാനത്തില്‍ കുക്ക് (ഒരു) തസ്തികയിലേക്ക് നടത്തുന്ന അഭിമുഖം ആഗസ്റ്റ് 16 രാവിലെ 10 ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്ളിൽ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയുമടക്കം എത്തണം. സ്ത്രീകള്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. പ്രായം 50 കവിയരുത്. ഇന്റര്‍വ്യുവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോണ്‍: 9496386933.

എൻഎച്ച്എമ്മിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് (പാലിയേറ്റീവ് നഴ്‌സ്, മിഡ്ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എജുക്കേറ്റര്‍,
ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് തെറാപ്പിസ്റ്റ്) കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in
സന്ദര്‍ശിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ആഗസ്റ്റ് 12ന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നൽകണം.

സെക്യൂരിറ്റി നിയമനം

തൃശൂര്‍ ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ള ഡ്രൈവിങ് ലൈസന്‍സുള്ള വിമുക്തഭടന്മാരും സെക്യൂരിറ്റി ട്രെയിനിങ് ലഭിച്ച വനിതകളും അസല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0487 2383684.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ അസി. പ്രൊഫ. മാത്തമാറ്റിക്സ് (ഗസ്റ്റ്) പ്രതീക്ഷിയ്ക്കുന്ന ഒരു ഒഴിവിലേയ്ക്ക് ആഗസ്റ്റ് 12 ന് രാവിലെ 10 ന് കൂടികാഴ്ച നടക്കും. എം.എസ്.സി മാത്തമാറ്റിക്സ് ഫസ്റ്റ് ക്ലാസ്സ്, യുജിസി നെറ്റ് എന്നീ യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ എത്തിച്ചേരണം.

അധ്യാപക നിയമനം

തൃത്താല സര്‍ക്കാര്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളേജില്‍ 2024 -2025 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും (നെറ്റ്/ പി.എച്ച്ഡി), കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം ആഗസ്റ്റ് 8 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0466 2270353.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+