Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്കാരിക വകുപ്പില്‍ ഉള്‍പ്പെടെ ജോലി ഒഴിവുകള്‍: ശമ്പളം 30000 വരെ, ഉടന്‍ തന്നെ അപേക്ഷിക്കാം

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിൽ നെടുമങ്ങാട് ബി.ആർ.സിയിൽ എം.ഐ.എസ് കോർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഇന്റർവ്യൂ ഫെബ്രുവരി 29 ന് എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ്.എസ് സ്കൂൾ കോമ്പൗണ്ട്, കിള്ളിപ്പാലം, തിരുവനന്തപുരം 36, ഫോൺ: 0471-2455591) നടത്തും.

താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 29 നു രാവിലെ 10.30 നു ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഒരു ഒഴിവാണുള്ളത്. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇ.സി.ഇ) ഉള്ളവർക്ക് പങ്കെടുക്കാം. എം.സി.എ/ എം.എസ്.സി (സി.എസ്/ ഐ.ടി) എം.ബി.എ അഭികാമ്യം.

 job-new-

സാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ

സംസ്ഥാന സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയ ബിരുദവും കലാസാംസ്കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 2024 ജനുവരി 1 ൽ 40 വയസ് പൂർത്തിയാകാൻ പാടില്ല.

പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്പര്യമുള്ളവർ മാർച്ച് 22ന് മുൻപായി യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം http://www.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വൈബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കുണ്ടറ എക്‌സ്റ്റന്‍ഷന്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡിഡിടിഒഎ) കാലാവധി-ഒരു വര്‍ഷം; യോഗ്യത - എസ് എസ് എല്‍ സി, പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി ജി ഡി സി എ) കാലാവധി-ഒരുവര്‍ഷം;യോഗ്യത-അംഗീകൃത സര്‍വകലാശാല ബിരുദം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ)-കാലാവധി-ആറുമാസം;യോഗ്യത-പ്ലസ് ടു. അപേക്ഷാഫോം ഫെബ്രുവരി 29 വരെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474 2580462, 8547005090.

അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് 29 ന് രാവിലെ 10.30 ന് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും നടത്തും. ഫോണ്‍ - 7012212473, 8281359930.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+