ഇൻസ്പെക്ഷൻ സ്റ്റാഫ്, പാക്കിംഗ് അസിസ്റ്റന്റ് ഒഴിവ്: ഇതാ നിങ്ങള്‍ക്കായി നിരവധി താല്‍ക്കാലിക ജോലികള്‍
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇൻസ്പെക്ഷൻ സ്റ്റാഫ്/ പാക്കിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ, മുസ്ലിം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർ, ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിൽ 5 താത്ക്കാലിക ഒഴിവുകളുണ്ട്. പ്ലസ് ടു വും ലേബൽ പ്രിന്റിംഗ് യൂണിറ്റിലെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 01/01/2023 ന് 18-40 നും മധ്യേയായിരിക്കണം പ്രായം.
(നിയമാനുസൃത വയസ്സിളവ് ബാധകം). 15500 രൂപയാണ് വേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചുകളിൽ 24 നകം പേര് രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി 2024 ഫെബ്രുവരി 15ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവുസംബന്ധമായ വിശദവിവരങ്ങൾക്ക് "National Career Service Centre for SC/STs, Trivandrum" എന്ന ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുക. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13ന് വൈകിട്ട് 5 മണിക്ക് മുമ്പായി https://forms.gle/JtDuBd1ZTYsdRmoB8 എന്ന ഗൂഗിൾ ലിങ്ക് വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.
അതിനുശേഷം ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റായും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് "National Career Service Centre for SC/STs, Behind Govt. Music College, Thycaud, Trivandrum" എന്ന സ്ഥാപനത്തിലെത്തി ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2332113 എന്ന ഫോൺ നമ്പറിൽ ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ ക്ഷണിച്ചു
പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലെ ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം . യോഗ്യത ;വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി .പ്രീപ്രൈമറി സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, നഴ്സറി ടീച്ചര്‍ ട്രെയിനിങ് ഉള്ളവര്‍ക്ക് മുന്‍ഗണ.
ഹെല്‍പ്പര്‍ തസ്തിക: പത്താക്ലാസ് പാസാകാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പൂര്‍ണ ആരോഗ്യവതികളായ വനിതകളായിരിക്കണം.
പ്രായപരിധി: 18-46. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷ ഫെബ്രുവരി 20 നകം സി ഡി പി ഓ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം പത്തനാപുരം ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലും, പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലും ലഭിക്കും. ഫോണ്‍ 9446524441, 9895167619.
താത്ക്കാലിക നിയമനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ ട്രേഡ്സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 12ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ സി വി റ്റി സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ 9447488348.












Click it and Unblock the Notifications