Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: സെക്യൂരിറ്റി, ലൈഫ് ഗാർഡ് ഒഴിവുകള്‍, വേറെയുമുണ്ട് നിരവധി ജോലി അവസരങ്ങള്‍

അത്ര മികച്ചതല്ലെങ്കിലും മോശമല്ലാത്ത ശമ്പളമുള്ള ഒരു സ്ഥിര ജോലി ആരുടേയും സ്വപ്നമാണ്. അത്തരമൊരു ജോലി കണ്ടെത്താനുള്ള ഓട്ടത്തിനിടയില്‍ നമ്മളില്‍ പലരും പല താല്‍ക്കാലിക ജോലികളിലും ഏർപ്പെടും. പലപ്പോഴും സ്വകാര്യ മേഖലയിലായിരിക്കും ആളുകള്‍ താല്‍ക്കാലിക ജോലിക്ക് കയറുക. എന്നാല്‍ വിവിധ സർക്കാർ വകുപ്പുകള്‍ നിരന്തരം താല്‍ക്കാലിക ജോലികള്‍ക്ക് ആളുകളെ തേടാറുണ്ട്. അത്തരത്തിലുള്ള ഏതാനും താല്‍ക്കാലിക ജോലി ഒഴിവുകളെക്കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോവുന്നത്.

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കുളനട ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗാര്‍ഡ് (3 ഒഴിവ്), സെക്യൂരിറ്റി ഗാര്‍ഡ് (2 ഒഴിവ്), ക്ലീനിംഗ് സ്റ്റാഫ് (2 ഒഴിവ്) , ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്റ്റാഫ് (ഒരു ഒഴിവ്) എന്നീ ജോലികള്‍ക്ക് താത്കാലികമായി അഭിമുഖം നടത്തി നിയമനം നടത്തുന്നു. ബന്ധപ്പെട്ട ഫീല്‍ഡില്‍ പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.

 job

താത്പര്യമുളളവര്‍ സ്ഥിരതാമസ രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ടിന് വൈകുന്നേരം നാലു വരെ. അഭിമുഖം നടത്തുന്ന തീയതി നവംബര്‍ മൂന്നിന് രാവിലെ 11 ന്. ഫോണ്‍: 04734 260272.

കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ മേഖലാ ഓഫീസുകളിലേക്ക് സിവിൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾക്ക് www.kirs.kerala.gov.in സന്ദർശിച്ച് നിർദ്ദിഷ്ട തസ്തികയിലേക്ക് നിശ്ചയിക്കപ്പെട്ട തിയതിയിൽ ബന്ധപ്പെട്ട ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾ നിശ്ചയിക്കപ്പെട്ട ഇന്റർവ്യൂ സമയത്തിനും ഒരു മണിക്കൂർ മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.

വിവിധ ഒഴിവുകളിലേക്ക് അഭിമുഖം

സിവിൽ സ്റ്റേഷനിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 31ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്ക് ഓട്ടോമൊബൈൽ, ഐ.ടി ഐ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 35നും മധ്യ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർക്ക് ഒക്ടോബർ 30 നകം https://zfrmt.in/dogoVKNzHqv.JLphtsD) എന്ന ലിങ്കിലൂടെയോ [email protected] എന്ന ഇമെയിൽ മുഖേനയോ അപേക്ഷിക്കാം.

അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 28 നു രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് (യോഗ്യത : ജോലി പരിചയം), ഓഫീസ് എക്സിക്യൂട്ടീവ്, ഡിസ്ട്രിബ്യൂട്ടർ, ക്ലയന്റ് സർവ്വീസ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ്ടു).

ഇൻഷൂറൻസ് അഡ്വൈസർ, സെയിൽ അസോസിയേറ്റ്, മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ, (യോഗ്യത - പ്ലസ്ടു). ട്രെയിനിംഗ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് മാനേജർ (യോഗ്യത ബിരുദം/എം.ബി.എ) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്. പ്രായപരിധി : 35 വയസ്സ്. ഫോൺ : 0495 -2370176

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൊയിലാണ്ടി ഗവ ഐടിഐയിൽ സി ഒ പി എ ട്രേഡിലും (യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തിപരിചയം) കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലും (യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തിപരിചയം) ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഒക്ടോബർ 27ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ : 0496 2631129.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+