Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയൊന്നും എഴുതേണ്ട, അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ മുതലുള്ള ജോലി നേടാം, ശമ്പളം 70000 വരെ

സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും, ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ്. കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദവും ഡി.സി.എയുമാണ് യോഗ്യത. പ്രായപരിധി 40 വയസ് യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഈ മാസം 31ന് ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഓഫീസൽ ഹാജരാകണം. അന്വേഷണങ്ങൾക്ക് 0471 2320420 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

job

കരാർ നിയമനം

കാസർഗോഡ് എൽ.ബി.എസ് എൻജിനീയറിംഗ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ബി.ടെക് ഉം എം.ടെക് ഉം യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 27 ന് രാവിലെ 10 മുതൽ നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷാർത്ഥികൾ കോളജിൽ ജോയിൻ ചെയ്യാൻ വരുന്ന സമയത്തു എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള അപേക്ഷാർഥികൾ മുൻകൂട്ടി പേരു വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 2560333, 9447341312.

റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നു

ശുചിത്വ മിഷന്‍ സ്‌കീമുകള്‍ കാര്യക്ഷമമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നടപ്പാക്കുന്നതിന് വെള്ളാങ്കല്ലൂര്‍, മാള, ചാവക്കാട്, ചാലക്കുടി, കൊടകര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് തൃശ്ശൂര്‍ ജില്ലാ ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നു. ബി.എസ്.സി എന്‍വയോണ്‍മെന്റ് സയന്‍സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബി-ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മതിയായ കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

ജില്ലയില്‍ ബന്ധപ്പെട്ട ബ്ലോക്ക് പരിധിയിലുള്ളവര്‍ക്കും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 31 ന് വൈകീട്ട് മൂന്നു മണിക്ക് മുന്‍പായി വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത, ഈ മേഖലയിലെ മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം തപാല്‍ മാര്‍ഗമോ ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കാം. വിലാസം: ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍ തൃശ്ശൂര്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, തൃശ്ശൂര്‍-680003. ഇ-മെയില്‍: [email protected]

നിയമനം നടത്തുന്നു

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് 70000 /- രൂപ മൊത്തം ശമ്പളത്തിൽ പരമാവധി ഒരു വർഷത്തേക്ക് ഒരു അസിസ്റ്റന്റ് പ്രൊഫസറെയും സീനിയർ റസിഡന്റിനെയും കരാർ
അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകളും വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയും സഹിതം പ്രിൻസിപ്പൽ ഓഫീസിൽ ജനുവരി 29ന് രാവിലെ 11 മണിക്ക് ഹാജരാകണം. ഫോൺ :0495 2350205. www.govtmedicalcollegekozhikode.ac.in

അസിസ്റ്റന്റ് ഗ്രേഡ് 1 ഒഴിവ്

കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റ് സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ സർക്കാർ ഉത്തരവു പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 30നകം റീജ്യണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+