താല്‍ക്കാലികമെങ്കിലും ഒരു സർക്കാർ ജോലി നിങ്ങള്‍ക്കും സ്വന്തമാക്കാം: ഇതാ നിരവധി ഒഴിവുകള്‍
തിരുവനന്തപുരം: കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ മാനേജർ - മെക്കാനിക്കൽ/സിവിൽ, എക്സിക്യൂട്ടീവ് - ഫിനാൻസ്, എൻജിനിയർ - മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ, അസിസ്റ്റന്റ് മാനേജർ - ഫിനാൻസ്/ ഇലക്ട്രിക്കൽ തുടങ്ങിയ കമ്പനികളിലേക്കാണ് നിയമനം.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനീയർ, മലബാർ സിമന്റ്സ് ലിമിറ്റഡിൽ കെമിസ്റ്റ്, ജിയോളജിസ്റ്റ്, അസിസ്റ്റന്റ് മൈൻസ് മാനേജർ, ഡെപ്യൂട്ടി മൈൻസ് മാനേജർ, ജനറൽ മാനേജർ (വർക്സ്), ചീഫ് കെമിസ്റ്റ് എന്നീ തസ്തികകളിലും ഒഴിവുണ്ട്. വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://kpesrb.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വാക്ക്-ഇൻ ഇന്റർവ്യു 21ന്
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) നിയമനത്തിനുള്ള വാക്ക്-ഇൻ-ഇന്റർവ്യു ഫെബ്രുവരി 21നു രാവിലെ 10.30നു സി.ഡി.സിയിൽ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നു ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക്: www.cdckerala.org (ഫോൺ: 0471 2553540).
ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ താത്കാലിക നിയമനം
ഹാർബർ എൻജിനീയറിങ് വകുപ്പ് ചെല്ലാനം സബ് ഡിവിഷൻ കാര്യാലയത്തിൽ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ ഗ്രേഡ്-3 തസ്‌തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
ബിടെക്/ഐ.ടി.ഐ/ ഡിപ്ലോമ (സിവിൽ എൻജിനീയറിങ് ) യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നമ്പർ, അസ്സൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്സ് പോർട്ട് സൈസ് ഫോട്ടോ (1) എന്നിവ സഹിതം ഫെബ്രുവരി 20ന് രാവിലെ 11 ന് ചെല്ലാനം ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിനായി എത്തിച്ചേരണം.
നിയമനം പരമാവധി 90 ദിവസത്തേയ്ക്കോ, പി എസ് സി മുഖാന്തിരം ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കുന്നതുവരെയോ മാത്രമായിരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04842969718, 7293451949.












Click it and Unblock the Notifications