Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷ എഴുതാതെ ക്ലർക്കാകാം, സർക്കാർ ശമ്പളവും വാങ്ങിക്കാം: വേറെയുമുണ്ട് നിരവധി ജോലി അവസരം

തിരുവനന്തപുരം: കേരള സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തിക ഉൾപ്പെടെ വിവിധ ഒഴിവുകളിൽ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് അപേക്ഷ ക്ഷണിച്ചു.

സിഡ്കോ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ എന്റർപ്രൈസസ് ലിമിറ്റഡ്, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടെക്സ്ഫെഡ്, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്, കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, വിവിഡ് (വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

job-

കിഫ്കോൺ പ്രൈവറ്റ് ലിമിറ്റഡിൽ (കിഫ്ബി സബ്സിഡിയറി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി.എൽ) ലിമിറ്റഡിലെ വിവിധ തസ്തികകൾ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ കമ്പനി സെക്രട്ടറി തസ്തികകളിലും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും: kpesrb.kerala.gov.in.

താല്‍ക്കാലിക നിയമനം

ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതി പ്രവർത്തനങ്ങൾക്കായി ചുവടെ വിവരിക്കുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇൻഫ്രാസ്ട്രക്ച്ചർ സ്പെഷ്യലിസ്റ്റ്, ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് / മെസഞ്ചർ തസ്തികകളിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത, ശമ്പളം, അപേക്ഷാഫാറം തുടങ്ങിയ വിവരങ്ങൾക്ക് ട്രിഡ www.trida.kerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്. (ഫോൺ : 0471 - 2722748, 2722238, 2723177) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 6 വൈകിട്ട് അഞ്ചു വരെ.

എൻജിനിയറിങ് കോളജിൽ ഒഴിവ്

എൻജിനിയറിങ് കോളജിൽ താത്കാലിക ഒഴിവുകൾ
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളജിലെ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ എന്നീ തസ്കികകളിലെ ഒഴിവുകളിൽ താത്കാലിക നിയമനം നടത്തും.

ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ബി.കോം ആൻഡ് ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിങ് സ്കിൽ, അക്കൗണ്ടിങ് മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. പ്രായം 40 വയസ് കവിയരുത്. ജൂൺ 24നാണ് അഭിമുഖം.

ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഇതേ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും മുൻഗണന. പ്രായം 40 വയസ് കവിയരുത്. ജൂൺ 25നാണ് അഭിമുഖം.

വാച്ച്മാൻ തസ്തികയിൽ ഏഴാം ക്ലാസ് പാസും മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. ഇതേ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും മുൻഗണന. പ്രായം 40 വയസ് കവിയരുത്. അഭിമുഖ തീയതി ജൂൺ 24.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 20 മുതൽ 22 വരെ http://www.gecbh.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in, 0471-2300484.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+