Get Updates
Get notified of breaking news, exclusive insights, and must-see stories!

മില്‍മയില്‍ ജോലി നേടാന്‍ അവസരം: ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്കും ആളെ തേടുന്നു

തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ (മിൽമ) കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏരിയ സെയിൽസ് മാനേജർ (എ എസ് എം )-1. ടെറിറ്ററി സെയിൽസ് ഇൻ ചാർജ്-4 (കാസർകോട്, കണ്ണൂർ, ഇടുക്കി, കൊല്ലം ജില്ലകളിലായാണ് ഒഴിവുള്ളത്) എന്നീ തസ്തികകളിലായാണ് ഒഴിവുള്ളത്.

യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങൾ സി എം ഡിയുടെ വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികള്‍ക്ക് വിശദമായി പരിശോധിക്കാവുന്നതാണ്. അപേക്ഷ സി എം ഡിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: മേയ് 31 (5 PM). വെബ്സൈറ്റ്: cmd.kerala.gov.in.

job

കൺസ്യൂമർ ഫെഡിൽ ഫാർമസിസ്റ്റ്

കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേ ഷൻ്റെ കീഴിൽ എറണാകുളത്തുള്ള നീതി മെഡിക്കൽ വെയർഹൗസി ലേക്കും വിവിധ നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുക ളെ ആവശ്യമുണ്ട്. കരാറടിസ്ഥാന ത്തിലായിരിക്കും നിയമനം. അപേക്ഷ അയക്കുന്നവരുടെ പാനൽ തയ്യാറാക്കി ഒഴിവുകൾക്കനുസരിച്ച് നിയമിക്കും. യോഗ്യത: ഡി.ഫാം./ബി.ഫാം.

അപേക്ഷ റീജണൽ മാനേജർ കൺസ്യൂമർ ഫെഡ്, ഗാന്ധിനഗർ, കൊച്ചി-682020. ഫോൺ: 0494- 2203507, 2203652. ഇ-മെയിൽ: [email protected]. എന്ന വിലാസത്തില്‍ അയക്കുക.

ക്ലർക്ക് കം ടൈപ്പിസ്റ്റ്

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് www.kelsa.keralacourts.in സന്ദർശിക്കുക.

ഉറുദു അതിഥി അദ്ധ്യാപക നിയമനം

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഉറുദു ഇസ്ലാമിക് വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കാൻ ഷോര്‍ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ മെയ് 29 നകം കോളേജില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 0490-2346027.

ഗസ്റ്റ് അധ്യാപക നിയമനം

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം . കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി/ഡിഗ്രി/ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം.

വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍. പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ മെയ് 31 ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. ഫോണ്‍: 0471-2474720, 2467728.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+