കേരള ഹൈക്കോടതിയില്‍ ജോലി നേടാം: 49 ഒഴിവുകള്‍; ബിരുദക്കാർക്ക് അവസരം
കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ 49 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 16.
ഒഴിവുകളും യോഗ്യതകളും
ട്രാൻസ്ലേറ്റർ (20 ഒഴിവ്)
- ശമ്പളം: ₹31,020
- യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം)
- പ്രായം: 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)

ടെക്നിക്കൽ അസിസ്റ്റന്റ് (16 ഒഴിവ്)
- ശമ്പളം: ₹30,000
- യോഗ്യത: ഇലക്ട്രോണിക്സ്/ഐടി/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് എന്നിവയിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള 3 വർഷ ഡിപ്ലോമ + ഗവൺമെന്റ് വകുപ്പ്/കോടതി/പൊതുമേഖലാ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
- പ്രായം: 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (12 ഒഴിവ്)
- ശമ്പളം: ₹22,240
- യോഗ്യത: കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ/ഇലക്ട്രോണിക്സ് എന്നിവയിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം + കമ്പ്യൂട്ടർ വേഡ് പ്രോസസിങ്/ഡാറ്റാ എൻട്രി ഓപ്പറേഷൻസ്/തത്തുല്യ കോഴ്സിൽ സർട്ടിഫിക്കറ്റ് + ഗവൺമെന്റ് വകുപ്പ്/കോടതി/പൊതുമേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
- പ്രായം: 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ
സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ (1 ഒഴിവ്)
- ശമ്പളം: ₹60,000
- യോഗ്യത: MCA / B.E / B.Tech (IT/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്) + ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം
- പ്രായം: 1984 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ
അപേക്ഷാ ഫീസ്
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്: ₹600
- മറ്റ് തസ്തികകൾ: ₹500
- (ഓൺലൈൻ - ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് അല്ലെങ്കിൽ ഓഫ്‌ലൈൻ ചലാൻ വഴി)
തിരഞ്ഞെടുപ്പ് രീതി
- ട്രാൻസ്ലേറ്റർ: 50 മാർക്കിന്റെ 2 മണിക്കൂർ ട്രാൻസ്ലേഷൻ പരീക്ഷ (ഇംഗ്ലീഷ് ↔ മലയാളം) + അഭിമുഖം
- മറ്റ് തസ്തികകൾ: ഒബ്ജക്ടീവ് ടെസ്റ്റ് / സ്കിൽ ടെസ്റ്റ് / അഭിമുഖം
അപേക്ഷ സമർപ്പിക്കേണ്ട വിധം
- വെബ്‌സൈറ്റ്: www.hckrecruitment.keralacourts.in
- ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക. ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
- വിശദ വിജ്ഞാപനവും അപേക്ഷാ ലിങ്കും ലഭിക്കുന്ന വെബ്‌സൈറ്റ്:
- www.hckrecruitment.keralacourts.in
- താൽപര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 16 ന് മുമ്പ് അപേക്ഷ സമർപ്പിക്കുക












Click it and Unblock the Notifications