കേരള ഹൈക്കോടതിയില്‍ നിരവധി ഒഴിവുകള്‍: യോഗ്യത ബിരുദം മാത്രം, ശമ്പളം 83000 വരെ
എറണാകുളം: എത്ര ചെറിയ തൊഴിലാണെങ്കില്‍ അത് സർക്കാറിന് കീഴിലാണെങ്കില്‍ മലയാളികള്‍ക്കിടയില്‍ ഒരു വിലയാണ്. അതുകൊണ്ട് തന്നെ സർക്കാർ ജോലി നേടിയെടുക്കാനുള്ള ഏതൊരു അവസരവും ഉദ്യോഗാർത്ഥികള്‍ പാഴാക്കാറില്ല. അതിനായി അവർ കഠിനാധ്വാനം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ നമുക്ക് മുന്നിലുള്ള ഏതൊരു സാഹചര്യത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇവിടെയിതാ കേരള ഹൈക്കോടതിയിലെ ഏതാനും ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്.
അസിസ്റ്റൻറ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് ഹൈക്കോടതി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദമാണ് അപേക്ഷകർക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത. കുറഞ്ഞത് 50% മാർക്കോടെയുള്ള ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമ ബിരുദം അതോടൊപ്പം തന്നെ
കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പരിജ്ഞാനവും ഉണ്ടായിരിക്കുന്നത് അഭികാമ്യമാണ്.

ആകെ നാല്‍പ്പത്തിയഞ്ച് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മെയ് 2 വരെ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് 39300 രൂപ മുതല്‍ 83000 രൂപവരെ ശമ്പളം ലഭിക്കും. 38 വയസ്സാണ് പ്രായ പരിധി. എസ് സി, എസ് ടി, ഒ ബി സി, പി ഡബ്ല്യൂ ഡി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവുകള്‍ ലഭിക്കും.
ഹൈക്കോടതി അസിസ്റ്റന്റ് ഒഴിവുകളിലേക്കുള്ള അപേക്ഷയ്ക്ക് ഫീസ് ഈടാക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടയ്ക്കാത്ത അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്.
ജനറല്‍ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ്ടി , മാനദണ്ഡ വൈകല്യമുള്ള തൊഴിൽരഹിതരായ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസ് നല്‍കേണ്ടതില്ല. ഈ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാർത്ഥികള്‍ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. ഔദ്യോഗിക വെബ്സൈറ്റായ https://hckrecruitment.keralacourts.in/ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജാർഖണ്ഡിലും അവസരം
ജാർഖണ്ഡിലെ സിവിൽ കോടതികളിലെ 410 അസിസ്‌റ്റന്റ്/ക്ലാർക്ക് ഒഴിവുകളിലേക്ക് ജാർഖണ്ഡ് ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. . യോഗ്യത: ബിരുദം/തത്തുല്യം, കംപ്യൂട്ടർ പരിജ്‌ഞാനം, പ്രായം: 21-35, ശമ്പളം: 25,500-81,100, ഫീസ്: 500 രൂപ. പട്ടികവിഭാഗക്കാർക്ക് 125 രൂപ. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jharkhandhighcourt.nic.in












Click it and Unblock the Notifications