എട്ടാം ക്ലാസുകാര്‍ക്ക് ഹൈക്കോടതിയില്‍ അവസരം; അപേക്ഷിക്കേണ്ടതിങ്ങനെ, ശമ്പളം ഇത്ര

ഹൈക്കോടതി സേവക് തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓഫ്ലൈന്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലായാണ് ഈ സേവക് തസ്തികകള്‍ ഉള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 15 വരെ തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഹൈക്കോടതിയിലെ ജഡ്ജി നാമനിര്‍ദ്ദേശം നടത്തുന്ന വര്‍ഷത്തിലെ ജനുവരി 1-ാം തീയതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം, എന്നാല്‍ 50 വയസ് തികഞ്ഞിരിക്കാനും പാടില്ല. എട്ടാം ക്ലാസ് വിജയമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Kerala High Court Jobs

എറണാകുളം ജില്ലയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ആവശ്യമില്ല. ഷോര്‍ട്ട്ലിസ്റ്റിംഗ്, ജഡ്ജിമാര്‍ വഴിയുള്ള നാമനിര്‍ദ്ദേശം, രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍, നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം 2026 ഒക്ടോബര്‍ 15-നോ അതിനുമുമ്പോ താഴെ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

The Registrar (Recruitment), High Court of Kerala, Ernakulam - 682 031

എന്‍എച്ച്എമ്മില്‍ ഒഴിവ്

ആരോഗ്യകേരളം ജില്ലാ ആരോഗ്യ-കുടുംബക്ഷേമ സൊസൈറ്റി, മെഡിക്കല്‍ ഓഫീസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16,250 രൂപ മുതല്‍ 50,000 രൂപ വരെ ശമ്പളമായി ലഭിക്കും. ഈ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. സര്‍ട്ടിഫിക്കറ്റ് പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

അപേക്ഷിക്കേണ്ട വിധം

മെഡിക്കല്‍ ഓഫീസര്‍, ഉഋഛ, നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യവും യോഗ്യതയുമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന ഇവിടെ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്, അനുയോജ്യമായ ഓപ്ഷന്‍ തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. ഒക്ടോബര്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma