പത്താം ക്ലാസ് പാസാണോ ? ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിലേക്ക് ഒഴിവുകൾ !
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം. കേരള ഹൈക്കോടതി വാച്ച്മാൻ തസ്തികയിലേക്കാണ് ഇപ്പോൾ നിയമനങ്ങൾ നടക്കുന്നത്. ആകെ നാല് ഒഴിവുകളിലാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. അതേ സമയം ബിരുദ യോഗ്യതയോ അതിൽക്കൂടുതലോ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഇത് അധിക യോഗ്യതയായി കണക്കാക്കും.
കേരള ഹൈക്കോടതിയുടെ www.hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഉദ്യോഗാർത്ഥികൾ ജോലിക്കായി അപേക്ഷിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ് നടതത്തുക. അപേക്ഷകർ കായികക്ഷമതയുള്ളവരായിരിക്കണം എന്ന നിബന്ധനയുണ്ട്. താൽപര്യപ്പെടുന്നവർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഒഒക്ടോബർ 26 വരെ മാത്രമാണ് ഓൺലൈനായി അപേക്ഷകൾ നടതത്താൻ സാധിക്കൂ.

പത്താം ക്ലാസോ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയോ ഉള്ളവർ ആയിരിക്കണം അപേക്ഷകർ. വാച്ച്മാൻ തസ്തികയിലേക്കുള്ള അപേക്ഷയായതു കൊണ്ട് തന്നെ രാത്രിയും പകലും മാറി മാറി ജോലി ചെയ്യേണ്ടി വരും 24,000 രൂപ മുതൽ 55,200 വരെയാണ് ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന ശമ്പള സ്കെയിൽ, കായിക ക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ എന്ന നിബന്ധനയുമുണ്ട്.
ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഒരു എഴുത്ത് പരീക്ഷ സംഘടിപ്പിക്കും. പൊതുവിജ്ഞാനം, ആനുകാലികം, റീസണിങ്, മെന്റൽ എബിലിറ്റി, ജനറൽ ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് അഭിരുചി പരിശോധന നടത്തുക. 100 മാർക്കിന്റെ പരീക്ഷയാകും ഇത്. ഇത് കൂടാതെ അഭിമുഖ പരീക്ഷ അഥവാ ഇന്റർവ്യൂ നടത്തുന്നത് 10 മാർക്കിലായി പരിഗണിക്കും. അപേക്ഷകർ 1987 ജനുവരി ഒന്നിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടിക ജാതി/ പട്ടികവർഗ്ഗക്കാർക്ക് അഞ്ച് വർഷവും, ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും വയസ് ഇളവുണ്ട്.
അപേക്ഷിക്കുന്നവരിൽ ജനറൽ വിഭാഗത്തിന് 500 രൂപ അപേക്ഷ ഫീസ് നൽകേണ്ടതാണ്. പട്ടിക ജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. അപേക്ഷ സമർപ്പിക്കുമ്പോൾത്തന്നെ ഓൺലൈനായാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടി വരിക. നിലവിൽ 10 പരീക്ഷാ കേന്ദ്രങ്ങൾ പരീക്ഷകൾ നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. അപേക്ഷകരുടെ എണ്ണമനുസരിച്ച് ഇതിൽ ക്രമീകരണമുണ്ടാകും.












Click it and Unblock the Notifications