Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലറിക്കൽ അസ്സിസ്റ്റന്റ്റ് മുതല്‍ ഓഫീസ് ബോയ് വരെ; ഇതാ നിങ്ങള്‍ക്കായി നിരവധി ജോലി അവസരങ്ങള്‍

എറണാകുളം പുല്ലേപ്പടിയിലുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന ക്ലറിക്കൽ അസിസ്റ്റൻ്റിനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.ബി. കോം / ബി എസ് സി കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസരം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ രേഖകളും ബയോ ഡാറ്റയും സഹിതം മാർച്ച് ആറിന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് : 0484 240101

job-news-

അഭിമുഖം

ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ - മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി സ്വീപ്പര്‍ (4), ആയ (4), ഗേറ്റ് കീപ്പര്‍ (1- മുന്‍ഗണന എക്‌സ് സര്‍വീസ് / റിട്ട. പൊലീസ്) എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 23ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0487- 2332909.

ഒഴിവ്

തൃശൂർ ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ - മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ - 3, സംഗീതം - 1, ചിത്രകല - 1), അസിസ്റ്റന്റ് (ശില്പകല, ജൂഡോ, മാജിക്, കമ്പ്യൂട്ടര്‍, നൃത്തം, ഗിറ്റാര്‍, കുങ്ഫു - ഓരോ ഒഴിവുകള്‍ വീതം), ഹെല്‍പ്പര്‍ (ക്രാഫ്റ്റ്, ചിത്രകല, വയലിന്‍ - ഓരോ ഒഴിവുകള്‍ വീതം) എന്നിങ്ങനെയാണ് നിയമനം. യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487- 2332909.

അഭിമുഖം മാർച്ച് ഏഴിന്

സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് ഏഴിന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വെബ് ഡിസൈനർ, ഫ്‌ലർട്ടർ ഡൈവലപ്പർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയിൽസ് ആന്റ് മാർക്കറ്റിംഗ്, (യോഗ്യത - ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത), സെയിൽസ് എക്‌സിക്യൂട്ടീവ് (യോഗ്യത -പ്ലസ് ടു).

പ്ലംബിംങ്ങ് സർവ്വീസ് ടെക്‌നിഷ്യൻ (യോഗ്യത - ഐ.ടി.ഐ/ഡിപ്ലോമ), ടീം ലീഡർ, ഷോറൂം സെയിൽസ്, സെയിൽസ് ഹെഡ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, സെയിൽസ് കോർഡിനേറ്റർ (യോഗ്യത - ബിരുദം), ഓഫീസ് ബോയ്, ബില്ലിംഗ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളളവർ ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
വിവരങ്ങൾക്ക് 0495 -2370176, calicutemployabilitycentre എന്ന facebook പേജ് സന്ദർശിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+