Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി നേടാൻ ഇതാ അവസരം; ഈ യോഗ്യത ഉണ്ടെങ്കിൽ 20,000 ശമ്പളം കിട്ടും..നിരവധി ഒഴിവുകൾ വേറേയും

പാലക്കാട്: അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷന്‍ നടപ്പാക്കി വരുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്റെയും കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെ വിവിധ ഒഴിവുകളിലേക്ക് തൊഴില്‍ അഭിമുഖം സംഘടിപ്പിക്കുന്നു.

മിഷന്‍ എ പ്ലസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രാദേശിക ഒഴിവുകളിലേക്ക് ഫെബ്രുവരി 13 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പാലക്കാട് കോയമ്പത്തൂര്‍ റോഡിലുള്ള ശ്രീകൃഷ്ണ കോംപ്ലക്‌സിലുള്ള മിഷന്‍ എ പ്ലസ് എഡ്യുകെയര്‍ കാര്യാലയത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അധ്യാപകര്‍, മെന്റര്‍, മാനേജര്‍ തസ്തികകളിലാണ് ഒഴിവ്. ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ജോബ് പോര്‍ട്ടല്‍ ആയ www.knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍: 9778785765, 8943430653.

job

കരാർ നിയമനം

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്ലാൻ പദ്ധതി 2023-24 സി എസ് എസ് എൽ എച്ച് ആ൯്റ് ഡിസിപി സ്കീം മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയിൽ ജില്ലയിലെ കോതമംഗലം, മുളന്തുരുത്തി, എന്നീ ബ്ലോക്കുകളിലേക്ക് പാരാവെറ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പരമാവധി 89 ദിവസത്തേയ്ക്ക് 2 പാരാവെറ്റ് തസ്തികയിലേക്ക് ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്.

കൊച്ചി കോർപ്പറേഷൻ മേഖലയിലുള്ളവർക്കും എറണാകുളം ജില്ലക്കാർക്കും മുൻഗണന. വേതനം 20,000 രൂപ . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് ഉച്ച കഴിഞ്ഞ് 2 മുതൽ 4 വരെ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 16 ന്

പത്തനംതിട്ട;മെഴുവേലി ഗവ.വനിത ഐടിഐ യില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഫെബ്രുവരി 12 ന് രാവിലെ 11 ന് ഐടിഐ യില്‍ അഭിമുഖം നടത്തും. ട്രേഡില്‍ എന്‍ടിസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2259952.

സൈക്യാട്രിസ്റ്റ് നിയമനം

പാലക്കാട്: ജില്ലാ ആശുപത്രി, ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം.ബി.ബി.എസ്/എം.ഡി/ഡിപ്ലോമ ഇന്‍ സൈക്യാട്രിക് മെഡിസിന്‍ ആണ് യോഗ്യത. പ്രായപരിധി ഇല്ല. അപേക്ഷകര്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം [email protected] ല്‍ ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2533327.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+