Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈബ്രറി അറ്റൻഡന്റ്, ഹെല്‍പ്പർ, തീർന്നില്ല..: ആയുർവേദ കോളേജിലുള്‍പ്പെടെ നിരവധി ജോലി ഒഴിവ്

തിരുവനന്തപുരം മുട്ടത്തറ സി-മെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ലൈബ്രറി അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് യോഗ്യത. 50 വയസ് കവിയരുത്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും വയസും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 19ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in.

കൗണ്‍സിലര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ തസ്തികയിലേക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 20,000 രൂപ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരും 40 വയസ്സിന് താഴെ പ്രായമുള്ളവരും പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കായ അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഡിസംബര്‍ 14 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0487 2360381.

job-new-

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ കണ്‍സള്‍ട്ടന്റ് (മാര്‍ക്കറ്റിങ്) തസ്തികയില്‍ ഒഴിവുണ്ട്. എം ബി എ (മാര്‍ക്കറ്റിങ്/ അഗ്രി ബിസിനസ് മാനേജ്‌മെന്റ്)/ അഗ്രികള്‍ച്ചര്‍ എക്കണോമിക്‌സ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികല്‍ച്ചര്‍ എന്നിവയില്‍ ഏതിലെങ്കിലും ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം. കാര്‍ഷിക വിപണന മേഖല/ ഔഷധ സസ്യങ്ങളുടെ വില്‍പന/ മാര്‍ക്കറ്റിങ് എന്നിവയിലുള്ള പരിചയവും ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യവും അഭികാമ്യം. പ്രതിമാസ ഫെല്ലോഷിപ്പ് 40000 രൂപ. 2023 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 22ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചി വനഗവേഷണ സ്ഥാപനത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.

ഹെല്‍പ്പര്‍/ വര്‍ക്കര്‍ അഭിമുഖം

വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് ഡിസംബര്‍ 15നും വര്‍ക്കര്‍ തസ്തികയിലേക്ക് ഡിസംബര്‍ 19, 20, 21 തീയതികളിലും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 മുതല്‍ അഭിമുഖം നടത്തും. അപേക്ഷകര്‍ അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തണം. അറിയിപ്പ് ലഭിക്കാത്ത അപേക്ഷകര്‍ ചേര്‍പ്പ് ബ്ലോക്ക് ഓഫീസിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2348388.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+