നഴ്സ് മുതൽ ഗസ്റ്റ് അധ്യാപകർ വരെ; വിവിധ സർക്കാർ ഓഫീസുകളിൽ നിരവധി താത്കാലിക ഒഴിവുകൾ; അപേക്ഷിക്കേണ്ടത് അറിയാം
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ഒഴിവുകൾ. അസിസ്റ്റന്റ് പ്രൊഫസർ, സ്റ്റാഫ് നഴസ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ, അപേക്ഷിക്കേണ്ട അവസാന തീയതി , അഭിമുഖം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഊർജതന്ത്ര വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകൻ / അധ്യാപികയുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒരു ഒഴിവുണ്ട്. താൽകാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. 55 ശതമാനം മാർക്കോടെ ഫിസിക്സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് / പിഎച്ച്ഡി അഭികാമ്യം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ 2ന് രാവിലെ 9.30ന് കോളജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് : 0471 - 2300484, 0471 - 2300485.

ആയുർവേദ കോളേജിൽ ഒഴിവ്
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രചനാശരീര, സംഹിത സംസ്കൃത സിദ്ധാന്ത, കൗമാര ദൃത്യ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. രചനാശരീര വകുപ്പിൽ നവംബർ 9നും കൗമാര ദൃത്യ വകുപ്പിൽ 10നും സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിൽ 6നും രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരംങ്ങൾ കോളേജിൽ നിന്ന് ലഭിക്കും. ഫോൺ: 0497 - 2800167.
സ്റ്റാഫ് നേഴ്‌സ് താത്ക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
താല്‍പ്പര്യമുള്ളവര്‍ക്ക് യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ രണ്ടിന് കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11ന് നടക്കുന്ന എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ മാത്രമായിരിക്കും. യോഗ്യത: പ്ലസ് ടു സയന്‍സ്, ജി.എന്‍.എം / ബി.എസ്.സി നഴ്‌സിംഗ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2754000.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.
ഇൻസ്ട്രക്ടറുടെ ഒഴിവ്
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താൽക്കാലിക ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി എ /ബി ബി എ /ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം. യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഒക്ടോബർ 27 നു രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ : 0495 2373976
റസിഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം
കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ആറുമാസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള എം ബി ബി എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ ഒന്നിന് രാവിലെ 10.30 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അന്നേദിവസം രാവിലെ 10 മുതല്‍ 10.30 വരെയാണ് രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍ :0484 2754000












Click it and Unblock the Notifications