25000 രൂപ ശമ്പളത്തില്‍ ജോലി വേണോ? ഇതാ അവസരം, വേറെയുമുണ്ട് നിരവധി ഒഴിവുകള്‍
മത്സ്യബോര്‍ഡ് കേന്ദ്ര കാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ ബ-ടെക്/ എം.സി.എ. പ്രായപരിധി- 21- 35 വയസ്. പ്രതിമാസ വേതനം 25000 രൂപ. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍/ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ രംഗത്ത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
തൃശൂര്‍ ജില്ലക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ കമ്മീഷണര്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം, തൃശൂര്‍ - 680002 വിലാസത്തിലോ [email protected] ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fisheries.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0487 2383088.

മാനേജർ നിയമനം
സമുദ്ര ഡിസാസ്റ്റർ ഷെൽട്ടർ കം കമ്മ്യൂണിറ്റി ഹാളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മാനേജരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യ വിദ്യാഭ്യാസയോഗ്യത വേണം. സമാനജോലിയിൽ അഞ്ചുവർഷം പരിചയമുള്ളവർക്കും വിരമിച്ചവർക്കും മുൻഗണനയുണ്ട്.
മാസം 15000 രൂപയാണ് ശമ്പളം. പ്രായപരിധി 40-60.
വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ പാസ്പോർട്ട് സൈസ് ഫോട്ടോ അടക്കം കോഴിക്കോട് ഭട്ട് റോഡിന് അടുത്തുള്ള സമുദ്ര ഹാളിന്റെ ഓഫീസിൽ നേരിട്ടോ [email protected] എന്ന മെയിലിലേക്കോ ജൂലൈ 25ന് മുമ്പ് ലഭിക്കണം. അർഹരായ ഉദ്യോഗാർഥികളെ ഇൻറർവ്യൂ നടത്തിയ ശേഷമായിരിക്കും നിയമനം. ഫോൺ: 9847591753, 9656855612.
കുക്ക്: പ്രായോഗിക പരീക്ഷയും അഭിമുഖവും 19 ന്
കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയിലെ രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 19ന് രാവിലെ 10 മണിക്ക് വളയം, കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയന്‍ ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തുന്നു. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി, പ്രതിമാസം പരമാവധി 18,225 രൂപ വേതനത്തിലാണ് നിയമനം. അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി എന്നിവ കൊണ്ടുവരണം.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ അഭിമുഖം 15 ന്
ഐഎച്ച്ആര്‍ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2024-2025 അദ്ധ്യയന വര്‍ഷം കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂലൈ 15 ന് കാലത്ത് 10 മണിയ്ക്കാണ് ഇന്റര്‍വ്യു. ഫസ്റ്റ് ക്ലാസ്സ് പിജിഡിസിഎ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ആണ് അടിസ്ഥാന യോഗ്യത. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യുവിനു പരിഗണിക്കുകയുള്ളു. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും കോപ്പികളും സഹിതം അന്നേ ദിവസo എത്തണം. ഫോണ്‍: 8547005079.
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍
തൃശൂർ ജില്ലയിലെ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. രാത്രിക്കാല ഡോക്ടര്‍- ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവര്‍, ഫാര്‍മസിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് ഡി.എം.ഇ അംഗീകൃത ഡിഗ്രി/ ഡിപ്ലോമ ഉള്ളവര്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ബി.പി.സി ഡിഗ്രി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിഗ്രി/ ഡിപ്ലോമ, ഡ്രൈവര്‍ തസ്തിയിലേക്ക് ഹെവി ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം.
സെക്യൂരിറ്റി ഒഴിവിലേക്ക് വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ ജൂലൈ 24 വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2261840.












Click it and Unblock the Notifications