ജോലി ആയില്ലെന്ന് ഇനി പറയരുത്; ഇതാ 300 ലേറെ ഒഴിവുകള്‍: കാഷ്യർ മുതല്‍ സെയിൽസ് എക്സിക്യൂട്ടീവ് വരെ
അസാപ് കേരള നടത്തുന്ന ജോബ് ഫെയറില്‍ നൂറ് കണക്കിന് ജോലി ഒഴിവുകള്‍. അസ്സോസിയേറ്റും കാഷ്യർ മുതല്‍ സെയില്‍ എക്സിക്യൂട്ടീവ് വരേയുള്ള ഒഴുവുകളിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്. കേരള സർക്കാർ സംരംഭം ആയ അസാപ് കേരളയുടെ പെരുമ്പാവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫെബ്രുവരി 4നാണ് പ്രത്യേക ജോബ് ഫെയർ നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് https://forms.gle/U1X7DifGMjugeK2f8
രജിസ്ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കും എസ് എസ് എല്‍ സി, പ്ലസ്ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രീ, എം ബി എ, ബി എ എം എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 316 ൽ പരം വേക്കൻസികളുമായി അഞ്ചോളം കമ്പനികളാണ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നത്.
ഒഴിവുകൾ
അസ്സോസിയേറ്റ്,കാഷ്യർ, ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, യുഐ/യുഎക്സ് ട്രെയിനർ, എ ഐ ട്രെയിനർ, ഡാറ്റാ സയൻസ് ട്രെയിനർ, ഫ്ലൂട്ടർ ട്രെയിനർ, സീനിയർ റിലേഷൻഷിപ്പ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, ഓഫീസ് സ്റ്റാഫ്,ടെലികാളർ,സ്റ്റോർ മാനേജർ, എച്ച് ആർ മാനേജർ, ഫീല്‍ഡ് എക്സിക്യുട്ടീവ്. തെറാപ്പിസ്റ്റ്, ആയുർവേദ ഡോക്ടർ, സെന്റർ മാനേജർ, പ്രൊജക്റ്റ് കോർഡിനേറ്റർ, കസ്റ്റമർ റിലേഷൻഷിപ്പ് ട്രെയിനർ, ഫുഡ് ആൻഡ് ബീവറേജ് ട്രെയിനർ, ബാങ്കിംഗ് സെക്ടർ ട്രെയിനർ, പ്ലേസ്‌മെന്റ് ഓഫീസർ, അസിസ്റ്റന്റ് ട്രെയിനർ.

അക്കാഡമിക് കൗൺസിലർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, എഫ്&ബി സർവീസ് അസ്സോസിയേറ്റ്, ഗസ്റ്റ് സർവീസ് അസ്സോസിയേറ്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ്, ക്രെഡിറ്റ് പ്രോസസ്സിംഗ് ഓഫീസർ, എം എസ് എം ഇ ലോൺ ഓഫീസർ, ബാങ്കിംഗ് ഓഫീസർ, ടെലികാളർ, ഫ്രണ്ട് ഓഫീസ് അസ്സോസിയേറ്റ്, സെയിൽസ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ, സോളാർ പാനൽ ഇൻസ്റ്റല്ലേഷൻ എക്സിക്യൂട്ടീവ്. വിശദവിവരങ്ങൾക്ക് ബന്ധപെടുക: +919495999729, +918593938343
താത്കാലിക നിയമനം
എറണാകുളം മഹാരാജാസ് ഒട്ടോണമസ് കോളേജില്‍ പരീക്ഷ കണ്‍ട്രോളര്‍ ഓഫീസിലേക്ക് കരാര്‍ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താത്കാലികമായി ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഉ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം [email protected] ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴ്. അഭിമുഖം സംബന്ധിച്ച വിശദാംശങ്ങള്‍ www.maharajas.ac.in വെബ് സൈറ്റില്‍ ഫെബ്രുവരി 10-ന് പ്രസിദ്ധീകരിക്കും.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
യോഗ്യത:അംഗീകൃത സര്‍വകലാശാലയില്‍ നിന്നു കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഓഫീസ് അറ്റന്‍ഡന്റ്
യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.












Click it and Unblock the Notifications