Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം 19000 രൂപവരെ നേടാം: ഇതാ വിവിധ സർക്കാർ വകുപ്പുകളിലെ താല്‍ക്കാലിക ഒഴിവുകള്‍

തൃശ്ശൂർ: നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്‌പെന്‍സറികളിലേക്കുള്ള എച്ച്.ഡബ്ല്യു.സി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം പാസ്സായിരിക്കണം. പ്രതിമാസ വേതനം 15000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ബയോഡാറ്റ, ഫോട്ടോ,സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നവംബര്‍ 21 വരെ അപേക്ഷ സ്വീകരിക്കും. നവംബര്‍ 23 ന് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍: 8113028721.

salary

കൗൺസിലർ നിയമനം

കണ്ണൂർ ജില്ലയിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഓർഫനേജ് കൗൺസിലർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത : എം എസ് ഡബ്ള്യു, ശമ്പളം:- 14000 രൂപ. പ്രായം: 2023 ജനുവരി ഒന്നിന് 30-41 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 20ന് മുമ്പ് കോഴിക്കോട് പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179.

ഇന്റർവ്യു

മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് ജില്ലയിലെ ബ്ലോക്കുകളിൽ നടപ്പിലാക്കി വരുന്ന രാത്രികാല അടിയന്തര വെറ്റിനറി സേവനം പദ്ധതിയിലെ വെറ്റിനറി ഡോക്ടറുടെ സഹായത്തിനായി (കുന്നമംഗലം ബ്ലോക്ക്) ഡ്രൈവർ കം അറ്റന്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി നിയമനം നടത്തുന്നു. പ്രതിമാസം 18390/ രൂപ നിരക്കിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എസ്.എസ്.എൽ.സി പാസ്സായിരിക്കണം. എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 15 ന് രാവിലെ 10.30 ന് വയനാട് റോഡിലുള്ള കോഴിക്കോട് മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യുവിന് ഹാജരാകണം.

റിസോഴ്‌സ് പേഴ്‌സൺ

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് നിയമനത്തിനായി ബിടെക്/എം.ബി.എ/എം.സി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് (www.cmd.kerala.gov.in) സന്ദർശിക്കുക.

പ്രോഗ്രാമിങ് ഓഫീസർ

തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസറുടെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

B.Tech/M.Tech/ME (preferably in Computer Science) or MCA ആണ് യോഗ്യത. HTML, CSS, Javascript, (JQuery, Familiarity with React JS is desirable) PHP (Knowledge of Laravel framework is desirable) MySQL (ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം) എന്നീ സാങ്കേതിക പരിജ്ഞാനങ്ങൾ അഭികാമ്യം. പ്രതിമാസ വേതനം 32560 രൂപ. താത്പര്യമുള്ളവർ നവംബർ 25 നു വൈകിട്ട് നാലിനു മുൻപ് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+