ഒരു ജോലിയില്ലാതെ വിഷമിക്കുകയാണോ? ഇതാ കൈ നിറയെ അവസരം, അതും സർക്കാർ വകുപ്പുകളില്‍
തൃശ്ശൂർ ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സബ് എഡിറ്റർ തസ്തികയിൽ ഈഴവ /തിയ്യ /ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും ഓപ്പൺ വിഭാഗത്തിനെയും പരിഗണിക്കുന്നതാണ്. ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും 55 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, എഡിറ്റിങ്, പ്രൂഫ് റീഡിങ്, ഡി.ടി.പി, പേജ് ലേ ഔട്ട് ആൻഡ് പബ്ലിക്കേഷൻ എന്നീ മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 18നും 36നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 2ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് എറണാകുളം ഡിവിഷണൽ എപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്യുന്നവർ നിയമനാധികാരിയിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം.
ഡാറ്റാ മാനേജർ ഒഴിവ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഡാറ്റാ മാനേജർ തസ്തികയിൽ ഒരൊഴിവുണ്ട്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സെറ്റിംഗുകൾ കൈകാര്യം ചെയ്യുന്നതിലും കാർഡിയോ തൊറാസിക് ആൻഡ്
വാസ്‌കുലർ സർജറി വിഭാഗത്തിലെ ഡാറ്റാ എൻട്രി എന്നിവ സംബന്ധിച്ച് മൂന്നു വർഷം പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായം പതിനെട്ടിനും 41 വയസിനും മധ്യേ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
ഫാർമസി അസിസ്റ്റന്റ് ഒഴിവ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഫാർമസി അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ഏതെങ്കിലും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കാർഡിയോ തൊറാസിക് സർജറി ആൻഡ് കാർഡിയോ വാസ്‌കുലർ സർജറി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പതിനെട്ടിനും 41 വയസിനുമിടയിൽ പ്രായമുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഡിസംബർ 21നകം രജിസ്റ്റർ ചെയ്യണം.
ട്രേഡ്‌സ്മാൻ നിയമനം
കോട്ടയം: പമ്പാടി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ( കോട്ടയം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്ന സഹിതം നവംബർ 30 ന് രാവിലെ 10 ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗങ്ങളിൽ ഹാജരാകണം. ഫോൺ: 0481 256153, 0481 2507763
പ്രോജക്റ്റ് ഫെല്ലോ നിയമനം
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ്' (Regional cum facilitation Centre for sustainable development of medicinal plants, Southern region) ഒരു പ്രോജക്റ്റ് ഫെല്ലോ/ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ഫോറസ്ട്രി ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, തമിഴ് ഭാഷയില്‍ പ്രാവീണ്യം എന്നിവ അത്യാവശ്യ യോഗ്യത.
ഔഷധസസ്യങ്ങളുടെ ഗവേഷണ അനുഭവം, ഫീല്‍ഡ് ബോട്ടണിയില്‍ പരിചയം, കമ്പ്യൂട്ടര്‍ പ്രവര്‍ത്തി പരിചയം എന്നിവ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 4 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.












Click it and Unblock the Notifications