Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പര്‍വൈസേഴ്‌സ് മുതല്‍ മാനേജർമാർ വരെ: നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ അവസരം

തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 29ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4 വരെ അഭിമുഖം നടത്തുന്നു. കോമേഴ്‌സ്, മാത്ത്‌സ്, ഇക്കണോമിക്‌സ് അധ്യാപകര്‍, കമ്പ്യൂട്ടര്‍ സ്റ്റാഫ്/ ഫാക്കല്‍റ്റീസ്, സെയില്‍സ് അസോസിയേറ്റസ്, സൂപ്പര്‍വൈസേഴ്‌സ്, എസ് എ പി ട്രെയ്‌നര്‍, ഫ്‌ളോര്‍ മാനേജര്‍/ സൂപ്പര്‍വൈസേഴ്‌സ്, പൈത്തണ്‍ ഫുള്‍സ്റ്റാക്ക് ഡെവലപ്പേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറിങ് ആന്‍ഡ് ഗ്രാഫിക് ഡിസൈനേഴ്‌സ്, ലേബഴ്‌സ്, ബില്ലിങ് അസോസിയേറ്റസ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്, കുക്ക്, ഹെല്‍പ്പേഴ്‌സ് തുടങ്ങിയവയാണ് ഒഴിവുകള്‍.

ബി എസ് സി/ എം എസ് സി മാത്ത്‌സ്, എം എ ഇക്കണോമിക്‌സ്, ബി സി എ, എം സി എ, ബി ടെക്ക്, എസ് എ പി സര്‍ട്ടിഫൈഡ്, പ്രൊഫഷനല്‍ ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സ്, ഏതെങ്കിലും ബിരുദം/ പ്ലസ് ടു/ ഡിപ്ലോമ/ എസ് എസ് എല്‍ സി എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 9446228282, 2333742.

 job

കോഴിക്കോടും അവസരം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 29ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള ട്രെയിനിംഗ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് മാനേജർ, എച്ച്.ആർ മാനേജർ (യോഗ്യത : ബിരുദം/എം.ബി.എ), ഏരിയ ബ്രാഞ്ച് മാനേജർ (യോഗ്യത : ബിരുദാനന്തര ബിരുദം/ബിരുദം), ഫീൽഡ് മാനേജർ (യോഗ്യത ബിരുദം), അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് (യോഗ്യത : ബി.കോം/ എം.കോം) കസ്റ്റമർ റിലേഷൻ ഓഫീസർ, ഓഫീസ് സ്റ്റാഫ്, ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ (ബിരുദം/ഡിപ്ലോമ).

സെയിൽസ് അസോസിയേറ്റ്, മാർക്കറ്റിംഗ് കോർഡിനേറ്റർ, സെയിൽസ് & മാർക്കറ്റിംഗ്, (യോഗ്യത : എസ്.എസ്.എൽ.സി), ഫെസിലിറ്റേറ്റർ (യോഗ്യത : ബി.എ ഇംഗ്ലീഷ്), ഫിൽഡ് അസിസ്റ്റന്റ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്.
പ്രായപരിധി : 35 വയസ്സ്. ഫോൺ : 0495 -2370176

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴിലെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കാക്കനാട് ഗവ.ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിൽ വിവിധ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒ.ആർ.സി. പ്രൊജക്റ്റ് അസിസ്റ്റന്റ്, ഔട്ട് റീച്ച് വർക്കർ, ഗവ. ചിൽഡ്രൻസ് ഹോമിലെ കൗൺസിലർ എന്നീ തസ്തികകളിലാണ് ഒരു വർഷത്തേക്ക് നിയമനം. 2024 ജനുവരി ഒന്നിന് 50 വയസ്സ് കഴിയാത്ത എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 12 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ലോർ, എ 3ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാക്കനാട്, 682030 എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ :0484 2959177, 9744318290

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+